ഈ കല്‍പ്പടവില്‍ ഈ മരത്തണലില്ഒരിക്കല് കൂടി നീ ഇരുന്നെങ്കില്ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്ഇനിയും നിന്നെ ഞാന്‍ മൂടിയേനെമൂടിയേനെ
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്ഒരിക്കല് കൂടി നീ ഇരുന്നെങ്കില്‍
ഒരു വർഷസന്ധ്യതൻ പരിഭവഭംഗിയായിമൗനമായി വന്നുവെങ്കിൽഒരു വർഷസന്ധ്യതൻ പരിഭവഭംഗിയായിമൗനമായി വന്നുവെങ്കിൽഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെഅതിലൊരു മിന്നലായ് പടര്ന്നേനെഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെഅതിലൊരു മിന്നലായ് പടര്ന്നേനെപടര്ന്നേനെ
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്ഒരിക്കല് കൂടി നീ ഇരുന്നെങ്കില്‍
ഹിമബിന്ദു ചൂടിയ പൂവിതളായ് നീശിശിരത്തില് വീണ്ടും ഉണര്ന്നെങ്കില്ഹിമബിന്ദു ചൂടിയ പൂവിതളായ് നീശിശിരത്തില് വീണ്ടും ഉണര്ന്നെങ്കില്ഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനെഉയിരിലെ ചൂടും പകര്ന്നേനെഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനെഉയിരിലെ ചൂടും പകര്ന്നേനെപകര്ന്നേനെ
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്ഒരിക്കല് കൂടി നീ ഇരുന്നെങ്കില്‍
ഇനി വരും കാലങ്ങള്‍ അറിയാത്ത പാതകള്ഒരു ബിന്ദുവിൽ വന്നു ചേര്ന്നുവെങ്കില്ഇതു വരെ പറയാത്ത പ്രിയ രഹസ്യംഹൃദയ ദളങ്ങളില്‍ കുറിച്ചേനെ
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്ഒരിക്കല് കൂടി നീ ഇരുന്നെങ്കില്ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്ഇനിയും നിന്നെ ഞാന്‍ മൂടിയേനെമൂടിയേനെ
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്ഒരിക്കല് കൂടി നീ ഇരുന്നെങ്കില്‍
LYRICS IN ENGLISH
No comments
Post a Comment