Kuyilukaley Lyrics | കുയിലുകളേ തുയിലുണര് | Oruvan Malayalam Movie Songs Lyrics


 
കുയിലുകളേ തുയിലുണര്
മിഴിയിലിന്നോ പുലരൊളിയായ്
മലരുകളേ ഇതളണിയ്‌
കരളിലിന്നോ പുതുലിപിയായ്
ഒരുവനാരോ വന്നനേരം
അവന് നിങ്ങളൊരു കുറിയണിയ്‌

കുയിലുകളേ തുയിലുണര്
മലരുകളേ ഇതളണിയ്

കളഭമൊഴുകും നാളിലായ്
കനവു തഴുകും ചേലിലായ്
കളഭമൊഴുകും നാളിലായ്
കനവു തഴുകും ചേലിലായ്
പൊലിമയോടെ പടവുകളേറി
കനകനാളം ചൂടുവാന്‍
കനലൊളി ചിതറിയ തേരിലേറിയൊരു
സൂര്യനായ് വരുവാന്‍ ഓ ഓ

കുയിലുകളേ തുയിലുണര്
മലരുകളേ ഇതളണിയ്

മനസ്സുമെഴുകും രാഗമായ്
മൌനമുണരും നാദമായ്
മനസ്സുമെഴുകും രാഗമായ്
മൌനമുണരും നാദമായ്
കളകളങ്ങള്‍ നുരമണിയാലേ
കുളിരുകോരും വേളയില്‍
കസവണിയലയുടെ 
സ്നേഹനൂലിഴയില്‍
ആത്മഗീതമെഴുതാന്‍ ഓ ഓ

കുയിലുകളേ തുയിലുണര്
മിഴിയിലിന്നോ പുലരൊളിയായ്
മലരുകളേ ഇതളണിയ്‌
കരളിലിന്നോ പുതുലിപിയായ്
ഒരുവനാരോ വന്നനേരം
അവന് നിങ്ങളൊരു കുറിയണിയ്‌

കുയിലുകളേ തുയിലുണര്
മലരുകളേ ഇതളണിയ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.