Sundarano Sooriyano Lyrics | സുന്ദരനോ സൂരിയനോ | Kanaka Simhasanam Malayalam Movie Songs Lyrics


 
ഗന്ധവു പുയ്യരുകാ 
പനീരു ഗന്ധവു പുയ്യരുകാ
അന്ധമൈനയതു നന്ദനു വൈയ്
കുന്ദന നനനിരവോതക പരിമള 
ഗന്ധവു പുയ്യരുകാ

ഗന്ധവു പുയ്യരുകാ 
പനീരു ഗന്ധവു പുയ്യരുകാ

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമ മന്ദിരത്തില്‍
ഇന്ദുകലാധരന്‍ എൻ കാന്തന്‍
നീലാംബരീ നീ വൈകാതെ ചൊല്ലൂ
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമ മന്ദിരത്തില്‍
ഇന്ദുകലാധരന്‍ എൻ കാന്തന്‍
 
കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍
കണവന്റെ വരവാണെന്നു തോന്നും
കളവാണിക്കിളിയുടെ കുരവ കേട്ടാല്‍
കല്യാണനാളാണെന്നു തോന്നും
വെണ്ണിലാവത്ത് കണ്ണുറങ്ങാതെ
ഞാനെന്നും കാത്തിരിക്കും
മാരന്‍ സുന്ദരനോ

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമ മന്ദിരത്തില്‍
ഇന്ദുകലാധരന്‍ എൻ കാന്തന്‍
 
സംക്രാന്തിത്താലത്തില്‍ 
തിരിതെളിഞ്ഞാല്‍
സീമന്തയോഗമായെന്നു തോന്നും
താംബൂലത്തളിരു ഞാനൊരുക്കിവയ്‌ക്കും
പൂവമ്പനെ ഞാനോര്‍ത്തു പാടും
പഞ്ചമിക്കാവില്‍ ചന്ദനത്തേരില്‍ 
ഞാനെന്നും കാത്തിരിക്കും
മാരന്‍ സുന്ദരനോ

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമ മന്ദിരത്തില്‍
ഇന്ദുകലാധരന്‍ എൻ കാന്തന്‍
നീലാംബരീ നീ വൈകാതെ ചൊല്ലൂ
കണ്ടോ കണ്ടോ പ്രാണനാഥനെ 
കണ്ടോ കണ്ടോ

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമ മന്ദിരത്തില്‍
ഇന്ദുകലാധരന്‍ എൻ കാന്തന്‍

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.