Thalam Thullum Lyrics In Malayalam - Adhikaram Malayalam Movie Songs Lyrics

Thalam Thullum Lyrics - താളം തുള്ളും താരുണ്യമോ വരികൾ


 
താളം തുള്ളും താരുണ്യമോ 
അനുരാഗദേവീ നിൻ സൌന്ദര്യമോ

താളം തുള്ളും താരുണ്യമോ 
അനുരാഗദേവീ നിൻ സൌന്ദര്യമോ
ഇന്നെൻ മണീവീണാ 
തന്ത്രിയിൽ വിടരുന്നു 
ഒരു മൃദുഗാനത്തിൻ നാദങ്ങളായി 
മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ
മൌനം വിമൂകം പാടുന്നുവോ

താളം തുള്ളും താരുണ്യമോ 
അനുരാഗദേവീ നിൻ സൌന്ദര്യമോ

ആരും കാണാതെ ഓമൽ സഖി നിന്നെ 
പുണരാൻ വെമ്പുന്നു തീരം
ആരും കാണാതെ ഓമൽ സഖി നിന്നെ 
പുണരാൻ വെമ്പുന്നു തീരം

കവിതേ തിരുവുടൽ മലരിൽ 
നിറം ചാർത്തും ഇളം കാറ്റിൽ 
മനംകുളിർ തൂകവേ 
പ്രിയനൊരു പൂ തരുമോ

താളം തുള്ളും താരുണ്യമോ 
അനുരാഗദേവീ നിൻ സൌന്ദര്യമോ

വാനം കാണാതെ ഭൂമിയിൽ ഇണതേടി 
ഉണരാൻ വന്നൊരു താരം
വാനം കാണാതെ ഭൂമിയിൽ ഇണതേടി 
ഉണരാൻ വന്നൊരു താരം

മൃദുലേ മധുവിധു തിരയിൽ 
കതിർ ചൂടും പകൽ 
സ്വപ്ന ശാലാപൊയ്ക നീന്തുവാൻ 
പ്രിയസഖീ നീ വരുമോ

താളം തുള്ളും താരുണ്യമോ 
അനുരാഗദേവീ നിൻ സൌന്ദര്യമോ
ഇന്നെൻ മണീവീണാ 
തന്ത്രിയിൽ വിടരുന്നു 
ഒരു മൃദുഗാനത്തിൻ നാദങ്ങളായി 
മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ
മൌനം വിമൂകം പാടുന്നുവോ

താളം തുള്ളും താരുണ്യമോ 
അനുരാഗദേവീ നിൻ സൌന്ദര്യമോ
അനുരാഗദേവീ നിൻ സൌന്ദര്യമോ

No comments

Theme images by imacon. Powered by Blogger.