Oru Mayil Peeliyay Njan Lyrics In Malayalam - Aniyatha Valakal Malayalam Movie Songs Lyrics

Oru Mayil Peeliyay Njan Lyrics - ഒരു മയിൽപ്പീലിയായ് ഞാൻ വരികൾ


 
ആ  ആ‍ ആ
ഒരു മയിൽപ്പീലിയായ് ഞാൻ 
ജനിക്കുമെങ്കിൽ നിൻറെ 
തിരുമുടിക്കുടന്നയിൽ തപസിരിക്കും
ഒരു മയിൽപ്പീലിയായ് ഞാൻ 
ജനിക്കുമെങ്കിൽ നിൻറെ 
തിരുമുടിക്കുടന്നയിൽ തപസിരിക്കും
ഒരു മുളംതണ്ടായ് ഞാൻ 
പിറക്കുമെങ്കിൽ നിൻറെ 
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും

ഒരു മയിൽപ്പീലിയായ് ഞാൻ 
ജനിക്കുമെങ്കിൽ നിൻറെ 
തിരുമുടിക്കുടന്നയിൽ തപസിരിക്കും

നിൻ പ്രേമ കാളിന്ദീ പുളിനങ്ങളിൽ 
എന്നും ഒരു നീലക്കടമ്പായ് ഞാൻ 
പൂ ചൊരിയും
നിൻ പ്രേമ കാളിന്ദീ പുളിനങ്ങളിൽ 
എന്നും ഒരു നീലക്കടമ്പായ് ഞാൻ 
പൂ ചൊരിയും
നിൻ തിരുമാറിലെ ശ്രീവത്സമാകുവാൻ
നിന്നിലലിഞ്ഞു ചേരാൻ എന്തു മോഹം
ദേവാ ദേവാ

കാലികൾ മേയുമീ കാനനത്തിൽ
നിൻറെ കാലൊച്ച 
കേൾക്കുവാനായ് കാത്തിരിപ്പൂ
കാലികൾ മേയുമീ കാനനത്തിൽ
നിൻറെ കാലൊച്ച 
കേൾക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാ തരംഗം
നിൻ പുണ്യ തീർത്ഥമാകാൻ എന്തു ദാഹം
കണ്ണാ കണ്ണാ

No comments

Theme images by imacon. Powered by Blogger.