നിലാവിന്‍റെ നീലഭസ്മ- കുറിയണിഞ്ഞവളേകാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻരാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
നിലാവിന്‍റെ നീലഭസ്മ-കുറിയണിഞ്ഞവളേകാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻനെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾകണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടുംവിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾതെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻമേൽ ചുംബിക്കുമ്പോൾചെല്ലക്കാറ്റേ കൊഞ്ചുമ്പോൾഎന്തിനീ നാണം തേനിളം നാണം
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേകാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
മേടമാസച്ചൂടിലെ നിലാവും തേടിനാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾകുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾനിന്റെയോമൽ പാവാടതുമ്പുലയ്ക്കുമ്പോൾചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെതാഴംപൂവായ് തുള്ളുമ്പോൾ നീയെനിയ്ക്കല്ലേ നിൻ പാട്ടെനിയ്ക്കല്ലേ
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേകാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻരാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
LYRICS IN MALAYALAM
No comments
Post a Comment