Pakal Swapnathin Pavanurukkum Lyrics - പകൽ സ്വപ്നത്തിൻ പവനുരുക്കും വരികൾ
പകൽ സ്വപ്നത്തിൻ പവനുരുക്കുംപ്രണയ രാജശില്പീഇന്നു സന്ധ്യ കവർന്നെടുത്ത സ്വപ്നം എത്ര പവൻ
പകൽ സ്വപ്നത്തിൻ പവനുരുക്കുംപ്രണയ രാജശില്പീഇന്നു സന്ധ്യ കവർന്നെടുത്ത സ്വപ്നം എത്ര പവൻ
ഹൃദയമെന്ന ഖനിയിൽ പതിനായിരമറകൾഹൃദയമെന്ന ഖനിയിൽ പതിനായിരമറകൾകനകമുണ്ട് രത്നമുണ്ട് കൽക്കരിയുണ്ട്സ്വർണ്ണം കൊണ്ട് നീ ശില്പം തീർത്തതിൽരത്നങ്ങൾ പതിക്കുംഇരവിൽ ദുഃഖമാം ക്രൂരനിരൂപകൻകരിയാണെന്നോതും സർവ്വംകരിയാണെന്നോതും
പകൽ സ്വപ്നത്തിൻ പവനുരുക്കുംപ്രണയ രാജശില്പീ
കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ് കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ് ചിരിച്ചു കൊണ്ടേ കരയുന്നൊരു ഭ്രാന്തൻ രാജാവ്നിന്റെ വർണ്ണ ശില്പങ്ങളെയവൻ തഴുകി താലോലിക്കുംഉറഞ്ഞു തുള്ളിയാലൊന്നില്ലാതവൻതാഴെയെറിഞ്ഞുടക്കും അവൻ താഴെയെറിഞ്ഞുടക്കും
പകൽ സ്വപ്നത്തിൻ പവനുരുക്കുംപ്രണയ രാജശില്പീഇന്നു സന്ധ്യ കവർന്നെടുത്ത സ്വപ്നം എത്ര പവൻ സ്വപ്നം എത്ര പവൻ
No comments
Post a Comment