Kombil Kilukkum Ketti Lyrics In Malayalam - Karimbana Malayalam Movie Songs Lyrics

Kombil Kilukkum Ketti Lyrics - കൊമ്പിൽ കിലുക്കും കെട്ടി വരികൾ


 
കൊമ്പിൽ കിലുക്കും കെട്ടി 
പുള്ളരിങ്ങാ പന്തുരുട്ടി
ലാടംവെച്ച കുഞ്ഞിക്കുളമ്പടിട്ടോ-
ടിക്കോ കാളേ മടിക്കാതെ

കൊമ്പിൽ കിലുക്കും കെട്ടി 
പുള്ളരിങ്ങാ പന്തുരുട്ടി
ലാടംവെച്ച കുഞ്ഞിക്കുളമ്പടിട്ടോ-
ടിക്കോ കാളേ മടിക്കാതെ
നേരംപോയ് നേരംപോയ് നേരംപോയ്  

കണ്ണിൽ  വിളക്കും വെച്ച്
കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും
 തേടിത്തളർന്നങ്ങിരുപ്പാണേ
നേരാണേ നേരാണേ നേരാണേ

ചുട്ടരച്ച ചമ്മന്തിക്കൂട്ടി
കാലത്തേ കഞ്ഞിമോന്തി
അക്കാനി കാച്ചി പതനിയാക്കി 
ഇന്നും കരുപ്പെട്ടിയുണ്ടാക്കി

ചുട്ടരച്ച ചമ്മന്തിക്കൂട്ടി
കാലത്തേ കഞ്ഞിമോന്തി
അക്കാനി കാച്ചി പതനിയാക്കി 
ഇന്നും കരുപ്പെട്ടിയുണ്ടാക്കി

തന്നയച്ചു പൂങ്കുഴലീ
തങ്കമണി തേങ്കുഴലീ 
തന്നയച്ചു പൂങ്കുഴലീ
തങ്കമണി തേങ്കുഴലീ 

കണ്ണിൽ  വിളക്കും വെച്ച്
കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും
തേടിത്തളർന്നങ്ങിരുപ്പാണേ
നേരാണേ നേരാണേ നേരാണേ

ചിപ്പംകെട്ടി ചക്കരകേറ്റി
ചക്കടാ വണ്ടിയോട്ടി
ചന്തയിലെത്തി ചില്ല്വാനം പേശി
പൊന്നുംവിലക്ക് വസൂലാക്കി

ചിപ്പംകെട്ടി ചക്കരകേറ്റി
ചക്കടാ വണ്ടിയോട്ടി
ചന്തയിലെത്തി ചില്ല്വാനം പേശി
പൊന്നുംവിലക്ക് വസൂലാക്കി

കണ്മണിക്ക് ചേലവാങ്ങി 
കണ്മഷിയും ചാന്തും വാങ്ങി
കണ്മണിക്ക് ചേലവാങ്ങി 
കണ്മഷിയും ചാന്തും വാങ്ങി

കൊമ്പിൽ കിലുക്കും കെട്ടി 
പുള്ളരിങ്ങാ പന്തുരുട്ടി
ലാടംവെച്ച കുഞ്ഞിക്കുളമ്പടിട്ടോ-
ടിക്കോ കാളേ മടിക്കാതെ
നേരംപോയ് നേരംപോയ് നേരംപോയ്  

കണ്ണിൽ  വിളക്കും വെച്ച്
കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും
 തേടിത്തളർന്നങ്ങിരുപ്പാണേ
നേരാണേ നേരാണേ നേരാണേ

No comments

Theme images by imacon. Powered by Blogger.