Mukhasree Vidarunna Lyrics In Malayalam - Akalangalil Abhayam Malayalam Movie Songs Lyrics

Mukhasree Vidarunna Lyrics - മുഖശ്രീ വിടർത്തുന്ന കൗമാരം വരികൾ


 
മുഖശ്രീ വിടർത്തുന്ന കൗമാരം
ഹരിശ്രീ കുറിക്കുന്ന പൂക്കാലം
സൗന്ദര്യമേ
സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ
സങ്കല്പ സംഗീതമേളം

മുഖശ്രീ വിടർത്തുന്ന കൗമാരം
ഹരിശ്രീ കുറിക്കുന്ന പൂക്കാലം
സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ
സങ്കല്പ സംഗീതമേളം
മുഖശ്രീ വിടർത്തുന്ന കൗമാരം

ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും
എന്നിലുന്മാദമുണർത്തുന്ന മോഹത്തിലും
ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും
എന്നിലുന്മാദമുണർത്തുന്ന മോഹത്തിലും
ശയ്യാഗൃഹത്തിൽ വന്നണയുന്നു നീ
ശാലീനരാവിന്റെ രോമാഞ്ചമായ്
ശാലീനരാവിന്റെ രോമാഞ്ചമായ്
രോമാഞ്ചമായ്

മുഖശ്രീ വിടർത്തുന്ന കൗമാരം

മലർമേനിയാളിന്നു ഹൃദയത്തിലും
മഞ്ജുമധുവാണി എൻ പ്രേമഗാനത്തിലും
മലർമേനിയാളിന്നു ഹൃദയത്തിലും
മഞ്ജുമധുവാണി എൻ പ്രേമഗാനത്തിലും
അനുഭൂതിതല്പത്തിൽ വിടരുന്നിതാ
അഭിലാഷവാസന്ത സൗരഭ്യമായ്
അഭിലാഷവാസന്ത സൗരഭ്യമായ്
സൗരഭ്യമായ്

മുഖശ്രീ വിടർത്തുന്ന കൗമാരം
ഹരിശ്രീ കുറിക്കുന്ന പൂക്കാലം
സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ
സങ്കല്പ സംഗീതമേളം
മുഖശ്രീ വിടർത്തുന്ന കൗമാരം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.