Vellichillum Vithari Lyrics - വെള്ളിച്ചില്ലും വിതറി


 
വെള്ളിച്ചില്ലും വിതറി 
തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം

വെള്ളിച്ചില്ലും വിതറി 
തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം

കിലുങ്ങുന്ന ചിരിയില്‍ 
മുഴു വര്‍ണ്ണപ്പീലികള്‍
ചിറകുള്ള മിഴികള്‍ നനയുന്ന പൂവുകള്‍
മനസ്സിന്‍റെയോരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ
അറിയാതെ മനസ്സറിയാതെ

വെള്ളിച്ചില്ലും വിതറി 
തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം

അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍
അറിയാതെ പിടയും വിരലിന്‍റെ തുമ്പുകള്‍
അതിലോല ലോലം അതുമതി മൃദുഭാരം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ നിനക്കറിയാമോ

വെള്ളിച്ചില്ലും വിതറി 
തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.