കുക്കു കുക്കു കുയിലേ - Nakshathrangal Parayathirunnathu Movie Songs Lyrics


 
കുക്കു കുക്കു 
കുക്കു കുക്കു കുയിലേ
ഓ ഹോ 
കുക്കു കുക്കു കുയിലേ 
എന്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു 
കാര്യമോതുമോ
കുക്കു കുക്കു കുയിലേ 
എന്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു 
കാര്യമോതുമോ
അവൻ ആരെന്നുചൊല്ലുമോ 
നീചൊല്ലുമോ നീ ചൊല്ലുമോ
അനുരാഗരാജയോഗമൊന്നു 
നീയോതുമോ നീ പാടുമോ

കുക്കു കുക്കു കുയിലേ 
എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു 
കാര്യമോതുമോ

കണ്ണുകൾ കഥപറഞ്ഞാൽ 
എന്തുതോന്നുമോ
കള്ളനവനെന്നെക്കണ്ടാൽ 
എന്തുതോന്നുമോ
മുന്നിൽ നിന്നു പുഞ്ചിരിച്ചാൽ 
എന്തുതോന്നുമോ
മെല്ലെയൊന്ന് ചേർന്നു നിന്നാൽ 
എന്തുതോന്നുമോ
അവന്നൊന്നു മിണ്ടുമെങ്കിൽ 
അലതല്ലുമെന്റെ സ്നേഹം
അവനൊന്ന്തേടുമെങ്കിൽ 
കൊതി തുള്ളുമെന്റെ മോഹം
സുഖ മഴയിൽ ഞാൻ രോമാഞ്ചമാകും

കുക്കു കുക്കു കുയിലേ 
എന്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു 
കാര്യമോതുമോ

ജാതിമല്ലിപ്പൂവേ നീയൊരു 
ചെണ്ടു നൽകുമോ
മഴവിൽ തോഴീ നീയൊരു 
കോടി നൽകുമോ
നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
പൊന്നോലെപ്പെണ്ണേ നീയൊരു 
താലി നൽകുമോ
ഒരു മന്ത്രകോടി വേണം 
കണി മുല്ലപ്പന്തൽ‌ വേണം
സ്വരരാഗധാര വേണം 
മലർ മോഹശയ്യ വേണം
ഇനിയെന്റെ രാവുകളിൽ 
ചന്ദ്രിക വേണം

കുക്കു കുക്കു കുയിലേ 
എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു 
കാര്യമോതുമോ
അവൻ ആരെന്നു ചൊല്ലുമോ 
നീ ചൊല്ലുമോ
അനുരാഗരാജയോഗമൊന്നു 
നീയോതുമോ നീ പാടുമോ

കുക്കു കുക്കു കുയിലേ 
എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു 
കാര്യമോതുമോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.