എനിക്കിപ്പം പാടണം ഞാൻ പാടും
ആ പാടിക്കോ പാടിക്കോ പാടിക്കോ
ആ.. പട്ടി കടിക്കല്ലേ വീട്ടുകാരേ
ഞങ്ങളു പട്ടാണി വിക്കണ പുള്ളേരാണേ
ആ ആലപ്പുഴക്കാരൻ കോലപ്പൻ ഭായിക്കു
പാലപ്പം തിന്നപ്പോൾ പല്ലു പോയേ
നേരാണേ അതു നേരാണേ
പാലപ്പം തിന്നപ്പോൾ പല്ലു പോയേ
ആ പല്ലും കൊണ്ടാശാൻ പാലത്തേൽ കേറി
കാലുംതെറ്റി പുള്ളി തോട്ടീപ്പോയേ
നേരാണേ അതു നേരാണേ
കാലുംതെറ്റി പുള്ളി തോട്ടീപ്പോയേ
അയ്യപ്പന്റമ്മ നെയ്യപ്പോം ചുട്ടില്ല
കാക്കേം കൊത്തീല്ല കടലിലും പോയില്ല
മഴ മഴ കുട കുട
മഴ വന്നാൽ വീട്ടീപ്പോടാ
മഴ മഴ കുട കുട
മഴ വന്നാൽ പോപ്പിക്കുട
തട്ടിമുട്ടീ
ഇരുപത്തെട്ടും പത്തും നാല്പത്തെട്ട്
നാല്പത്തെട്ടും പത്തും തൊണ്ണൂറ്റെട്ട്
തൊണ്ണൂറ്റെട്ടും പത്തും നൂറ്റിപത്ത്
അൻപത്തെട്ടറുപത്തെട്ട് എഴുപതെട്ട് അൻപത്തെട്ട്..
സായിപ്പും മദാമ്മേം കൊല്ലത്തു പോയി
കൊല്ലങ്കോട്ട് മുങ്ങിപ്പോയി
സായിപ്പും മദാമ്മേം കൊല്ലത്തു പോയി
കൊല്ലങ്കോട്ട് മുങ്ങിപ്പോയി
ബാക്കി അറിയത്തില്ലേ
ബാക്കി അറിയത്തില്ലേ
ബാക്കി അറിയത്തില്ലേ
ബാക്കി മറന്നോ
ശിങ്കിടി ശിപ്പാലേ ശിപ്പാലേ ശിപ്പാലേ
എട്ടും രണ്ടും പത്ത്
പത്തും രണ്ടും പന്ത്രണ്ട്
അപ്പൂപ്പന്റച്ചിക്കിട്ടാന കുത്ത്യേ
നേരാണേ അതു നേരാണേ
അപ്പൂപ്പന്റച്ചിക്കിട്ടാന കുത്തീ
രാരി തത്തമ്മേ എന്നെ കോഴി കൊത്തല്ലേ
കോഴി കൊത്ത്യാലോ എന്റെ മാല പൊട്ടൂലേ
മാല പൊട്ട്യാലോ എന്നെ അമ്മ തല്ലൂലേ കറക്ട്
അമ്മ തല്ല്യാലോ ഞാൻ ചത്തു പോകൂല്ലേ
ആ... പുന്നയ്ക്ക വാഴയ്ക്ക കോവയ്ക്ക പീച്ചിങ്ങ
ആ. പട്ടി കടിക്കല്ലേ വീട്ടുകാരേ
ഞങ്ങളു പട്ടാണി വിക്കണ പുള്ളേരാണേ
ആ ആലപ്പുഴക്കാരൻ കോലപ്പൻ ഭായിക്കു
പാലപ്പം തിന്നപ്പോൾ പല്ലു പോയേ
നേരാണേ അതു നേരാണേ
പാലപ്പം തിന്നപ്പോൾ പല്ലു പോയേ
LYRICS IN ENGLISH
No comments
Post a Comment