യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
വയന പൂത്ത വഴിയിലെന്തെ വെറുതെ നിൽപ്പു നീ
യമുനയൊഴുകും വനികയിലെ വേണുഗായകാ
മുരളി പാടും പാട്ടിൽ സ്വയം മറന്നു നിന്നു ഞാൻ
തമ്മിൽ തമ്മിൽ അന്നാദ്യമായ് കണ്ടു
നിന്നെ കാണാനെൻ കണ്ണുകൾ പുണ്യം ചെയ്തു
യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ
രാവിൻ തങ്കത്തോണിയേറി എൻ അരമനതൻ
അറയിലിവൾ ആരും കാണാതിന്നു വന്നു
പ്രേമലോലയായ് ചെഞ്ചൊടിയിണതൻ
പുഞ്ചിരിയിൽ തൂവെണ്ണിലാവുതിർന്നൂ
രാപ്പാർക്കാൻ ഇടമുണ്ടോ
ഇടനെഞ്ചിൽ കൂടുണ്ട്
നീർമാതളം പൂചൂടും കാലം വന്നു
യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ
കാലിൽ വെള്ളിക്കൊലുസുമായ് തരിവളയിളകും
കൈ നിറയെ കുടമുല്ലപ്പൂവുമായ് വന്നാൽ
വനലതികയെന്നേ വിരിമറിങ്കൽ പടരുന്ന
പൂണൂലായ് മറ്റില്ലേ നീ
മധുമഞ്ചരികൾ തിരിനീട്ടി
മലർമാസം വരവായി
പൂങ്കുരുവികൾ തേൻ നുകരും നാളായല്ലൊ
യമുനയൊഴുകും വനികയിലെ വേണുഗായകാ
യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
തമ്മിൽ തമ്മിൽ അന്നാദ്യമായ് കണ്ടു
നിന്നെ കാണാനെൻ കണ്ണുകൾ പുണ്യം ചെയ്തു
യമുനയൊഴുകും വനികയിലെ വേണുഗായകാ
യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
LYRICS IN ENGLISH
No comments
Post a Comment