Penne Penne Lyrics | പെണ്ണേ പെണ്ണേ | Meesha Madhavan Movie Songs Lyrics


 
പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണ ചിലമ്പിലെ
മുത്തു കൊരുത്തെടുക്കാന്‍ കൂടെ വാ
ഉള്ളം തുള്ളിത്തുളുമ്പുമീ 
കള്ളക്കണ്ണനൊരുത്തന്റെ
കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ
മുന്നാഴി മുല്ലപ്പൂമുട്ടാണല്ലേ
നെല്ലോലത്തെല്ലിന്റെ മെയ്യാണല്ലേ
എല്ലാമീച്ചെക്കന്റെ സ്വത്താണല്ലേ
ഒരു പാട്ടും കൊട്ടിപ്പാടാം 
കൂട്ടം കൂടിപ്പോവാം
ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്

ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം
ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്

പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

എണ്ണത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ
തൊട്ടുരുമ്മിയിരിക്കാൻ കൂടെ വാ
പട്ടണിഞ്ഞ മെയ്യു കൊണ്ടു 
പൊട്ടു വെച്ച നെറ്റി കൊണ്ടു
നെഞ്ചുരുമ്മിയുറങ്ങാൻ കൂടെ വാ
കല്യാണരാവിന്റെ സമ്മാനമായ്
കാണാത്ത വിണ്ണിന്റെ വെൺതാരമായ്
പാടാത്ത പാട്ടിന്റെ പാൽകുമ്പിളായ്
എന്നെന്നുമെന്നെന്നുമൊന്നാവണം
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം
ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്

ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം
ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്

പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.