ഇനി മാനത്തും നക്ഷത്ര പൂക്കളം വരികൾ | Ini Manathum Nakshatra Pookalam Lyrics | Cover Story Movie Songs Lyrics

Song Information

Find The Full Ini Manathum Nakshatra Pookalam Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Cover Story.

Song Details
SONG NAME Ini Manathum Nakshatra Pookalam
MOVIE/ALBUM Cover Story
MUSIC DIRECTOR Sharreth
LYRICIST Gireesh Puthenchery
SINGER(S) KS Chithra, Sharreth
About The Song

Ini Manathum Nakshatra Pookalam is a hauntingly beautiful track from the Malayalam movie Cover Story, starring Tabu. The song features a brilliant composition by Sharreth, with poetic lyrics written by Gireesh Puthenchery. The vocal performance by KS Chithra and Sharreth adds a unique depth to this classic melody.

Lyrics In Malayalam
ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം
കുനു കുഞ്ഞു ചിറകാർന്ന
നീല ശലഭങ്ങൾ പൂക്കളാവുന്നുവോ

ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ
ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ

ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം

പയ്യാരം കൊഞ്ചിപ്പാടല്ലേ
പാപ്പാത്തി പെണ്ണേ പുന്നാരേ
എള്ളോളം കള്ളം ചൊന്നാലോ
കാക്കാത്തി കണ്ണും പൊട്ടൂലേ
തപ്പും തമ്പേറും
ഈ തങ്ക തിമില മിഴാവും
കൊട്ടും കുഴലോടെ കൂത്താടാം

പൊന്നും തൂമുത്തും
പൊൻ പീലിക്കസവു നിലാവും
മിന്നൽ ചേലോടെ കൊണ്ടോരാം
വാരമ്പിളി ചിൽ മേടയിൽ
ആലോലമായ് ആഘോഷമായ്
ഒരു മായാദീപിലെ മന്ത്രപ്പറവയെ
മാടിവിളിക്കാൻ ഓടിപോവേണ്ടെ

ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ
ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ

ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം

ഹെയ് വെളു വെളുങ്ങനെ
വെയിലു വീഴുമ്പം മഴ തുളിക്കടീ പൂങ്കാറ്റേ
കുട പിടിക്കുവാൻ കുടമെടുത്തോണ്ടു വാ
ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും
മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം

വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം
ആർക്കും കിട്ടാതെ കട്ടേ പോരാം
മേലേ നിലാ മേഘങ്ങളിൽ
വെൺ പ്രാവു പോൽ പാറേണ്ടയോ
ഒരു കാറ്റിൻ ചുണ്ടിലെ
ഓടക്കുഴലിലൊരോണപ്പാട്ടായ് മൂളിപ്പെയ്യാല്ലോ

ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ
ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ

ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം
കുനു കുഞ്ഞു ചിറകാർന്ന
നീല ശലഭങ്ങൾ പൂക്കളാവുന്നുവോ

ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ
ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ

Spotted A Mistake? Please Comment Below So We Can Update It.

No comments

Theme images by imacon. Powered by Blogger.