Pravukal Kurukunnu Lyrics | പ്രാവുകൾ കുറുകുന്നു | Akale Malayalam Movie Songs Lyrics


 
പ്രാവുകൾ കുറുകുന്നു 
മനസ്സിൽ പ്രണയം ഉരുകുന്നു 
പ്രാവുകൾ കുറുകുന്നു 
മനസ്സിൽ പ്രണയം ഉരുകുന്നു 
മൂകവിഷാദത്തിൻ 
താഴ്വാരങ്ങളിൽ
മുന്തിരിവള്ളികൾ പൂക്കുന്നു

പ്രാവുകൾ കുറുകുന്നു 
മനസ്സിൽ പ്രണയം ഉരുകുന്നു 

പറന്നു പോയൊരു 
പക്ഷിയുപേക്ഷിച്ച
തൂവലായ് നീയിരിക്കുന്നു
പറന്നു പോയൊരു 
പക്ഷിയുപേക്ഷിച്ച
തൂവലായ് നീയിരിക്കുന്നു
മഞ്ഞില്‍ നനഞ്ഞും 
മഴയില്‍ കുതിര്‍ന്നും
മാറോടു ചേര്‍ത്തു ഞാന്‍ 
നില്‍ക്കുന്നു നിന്നെ
മനസ്സോടൂചേര്‍ത്തു 
ഞാന്‍ നില്‍ക്കുന്നു

പ്രാവുകൾ കുറുകുന്നു 
മനസ്സിൽ പ്രണയം ഉരുകുന്നു

ഉടഞ്ഞു പോയൊരു 
ശംഖിലുലാവുന്ന
നോവുമായ് നീയുറങ്ങുന്നു
ഉടഞ്ഞു പോയൊരു 
ശംഖിലുലാവുന്ന
നോവുമായ് നീയുറങ്ങുന്നു
കാറ്റിലലഞ്ഞും കനവിലലിഞ്ഞും
കണ്ണീരുമായ് നീ 
തേങ്ങുന്നു നിന്നെ
കരളോടു ചേർത്തു 
ഞാൻ പാടുന്നു
പ്രാവുകൾ കുറുകുന്നു 
മനസ്സിൽ പ്രണയം ഉരുകുന്നു 
മൂകവിഷാദത്തിൻ 
താഴ്വാരങ്ങളിൽ
മുന്തിരിവള്ളികൾ പൂക്കുന്നു

പ്രാവുകൾ കുറുകുന്നു 
മനസ്സിൽ പ്രണയം ഉരുകുന്നു 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.