അമ്മേ നിളേ വരികൾ | Amme Nile Lyrics | Narasimham Movie Songs Lyrics
Song Information
Find The Full Amme Nile Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Narasimham.
Song Details
| SONG NAME | Amme Nile |
| MOVIE/ALBUM | Narasimham |
| MUSIC DIRECTOR | MG Radhakrishnan |
| LYRICIST | Gireesh Puthenchery |
| SINGER(S) | K. J. Yesudas |
About The Song
Amme Nilave is a nostalgic and emotional track from the 2000 blockbuster Malayalam movie Narasimham, starring Mohanlal and Thilakan. Directed by Shaji Kailas and written by Renjith, the film features music by MG Radhakrishnan. This song, beautifully rendered by MG Sreekumar with lyrics by Gireesh Puthenchery, highlights the deep emotional bond portrayed in the film.
Lyrics In Malayalam
അമ്മേ നിളേ നിനക്കെന്ത് പറ്റി
മനസ്സിന്റെ ജാലകകാഴ്ചകൾ വറ്റി
കണ്ണ് നീർ വറ്റി പൊള്ളുന്ന നെറ്റിമേൽ
കാലം തുടിച്ചതാ
ചന്ദനപ്പൊട്ടിന്റെ ഈർപ്പവും വറ്റി
ഓർക്കുന്നൂ ഞാൻ നിന്റെ നവയൗവ്വനം
പൂത്ത പാരിജാതം പോലെ
ഋതുശോഭയാർന്നതും
പാലിൽ കുടഞ്ഞിട്ട തങ്കഭസ്മം പോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്റെ പൊൻ
നാളത്തിന്നരികത്ത്
ശലഭജന്മം പോലെ ആടിത്തിമിർത്തതും
രാത്രികാലങ്ങളിൽ ചാറും നിലാവിന്റെ
നീരവ ശ്രുതിയേറ്റ് പാടിത്തുടിച്ചതും
ഓർമ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടിമുഴക്കും തുലാവർഷപ്പകർച്ചയും
കയ്യിലൊരു മിന്നലിടിവാളുമായ് അലറി നീ
കുരുതിയ്ക്ക് മഞ്ഞളും നൂറും കലക്കി നീ
തടമറ്റ വിടവങ്ങൾ കടപുഴകി വീഴവേ
സംസാരരുദ്രയായെങ്ങോ കുതിച്ചു നീ
വേനൽക്കാറ്റ് പാളുന്ന പന്തം പോൽ
ഉടയാടയ്‌ക്ക് തീ പിടിച്ച
പോലെരിയുന്നൂ പകൽ
അന്തിമങ്ങുന്നൂ ദൂരെ
ചെങ്കനലാകുന്നൂ സൂര്യൻ
എന്തിനെന്നമ്മേ നീ നിൻ
അന്ധമാം മിഴി നീട്ടി-
പൂട്ടി വായിയ്ക്കുന്നൂ
ഗാഢ ശോകരാമായണം
വരാതിരിയ്ക്കില്ല നിൻ മകൻ രഘുരാമൻ
വരാതിരിയ്ക്കില്ല നിൻ മകൻ രഘുരാമൻ
പതിനാല് സംവത്സരം വെന്ത്
വനവാസം കഴിയാറായ്
മനസ്സിന്റെ ജാലകകാഴ്ചകൾ വറ്റി
കണ്ണ് നീർ വറ്റി പൊള്ളുന്ന നെറ്റിമേൽ
കാലം തുടിച്ചതാ
ചന്ദനപ്പൊട്ടിന്റെ ഈർപ്പവും വറ്റി
ഓർക്കുന്നൂ ഞാൻ നിന്റെ നവയൗവ്വനം
പൂത്ത പാരിജാതം പോലെ
ഋതുശോഭയാർന്നതും
പാലിൽ കുടഞ്ഞിട്ട തങ്കഭസ്മം പോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്റെ പൊൻ
നാളത്തിന്നരികത്ത്
ശലഭജന്മം പോലെ ആടിത്തിമിർത്തതും
രാത്രികാലങ്ങളിൽ ചാറും നിലാവിന്റെ
നീരവ ശ്രുതിയേറ്റ് പാടിത്തുടിച്ചതും
ഓർമ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടിമുഴക്കും തുലാവർഷപ്പകർച്ചയും
കയ്യിലൊരു മിന്നലിടിവാളുമായ് അലറി നീ
കുരുതിയ്ക്ക് മഞ്ഞളും നൂറും കലക്കി നീ
തടമറ്റ വിടവങ്ങൾ കടപുഴകി വീഴവേ
സംസാരരുദ്രയായെങ്ങോ കുതിച്ചു നീ
വേനൽക്കാറ്റ് പാളുന്ന പന്തം പോൽ
ഉടയാടയ്‌ക്ക് തീ പിടിച്ച
പോലെരിയുന്നൂ പകൽ
അന്തിമങ്ങുന്നൂ ദൂരെ
ചെങ്കനലാകുന്നൂ സൂര്യൻ
എന്തിനെന്നമ്മേ നീ നിൻ
അന്ധമാം മിഴി നീട്ടി-
പൂട്ടി വായിയ്ക്കുന്നൂ
ഗാഢ ശോകരാമായണം
വരാതിരിയ്ക്കില്ല നിൻ മകൻ രഘുരാമൻ
വരാതിരിയ്ക്കില്ല നിൻ മകൻ രഘുരാമൻ
പതിനാല് സംവത്സരം വെന്ത്
വനവാസം കഴിയാറായ്
Spotted A Mistake? Please Comment Below So We Can Update It.

No comments
Post a Comment