പ്രണയ സന്ധ്യയൊരു വെണ്‍സൂര്യന്റെ | Pranaya Sandhya Oru Lyrics | Malayalam Movie Songs Lyrics


 
പ്രണയ സന്ധ്യയൊരു 
വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു 
വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ
പ്രണയ സന്ധ്യയൊരു 
വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു 
വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ

പുലര്‍നിലാവിന്റെ യമുനയില്‍ 
ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം 
കടൽ വരയ്ക്കുന്നുവോ

പ്രണയ സന്ധ്യയൊരു 
വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു 
വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ

പാട്ടില്‍ എന്‍ പാട്ടില്‍ 
സ്വര പത്മരാഗങ്ങള്‍ തേടി
നോക്കില്‍ എന്‍ നോക്കില്‍ 
മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ 
ജല ജീവാഞ്ജലിയായി
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാൻ വരാം ഞാന്‍

പ്രണയ സന്ധ്യയൊരു 
വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു 
വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ

കിനാവിന്റെ കാണാദ്വീ‍പിൽ 
അമാവാസിരാവില്‍
നിലാത്താരമാമെന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുൾ മൂടുമ്പോള്‍
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭം പോലെ
തിരികേ യാത്രയായ്

പ്രണയ സന്ധ്യയൊരു 
വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു 
വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ

പുലര്‍നിലാവിന്റെ യമുനയില്‍ 
ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം 
കടൽ വരയ്ക്കുന്നുവോ

പ്രണയ സന്ധ്യയൊരു 
വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു 
വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.