പുലര്‍മഞ്ഞു പോല്‍ നീ | Pularmanju Pole Nee Lyrics


 
പുലര്‍മഞ്ഞു പോല്‍ നീ
പൂവിന്‍റെ നെഞ്ചില്‍
നിന്നൊരു സൂര്യനാളമേറ്റുണരുന്നുവോ
ജന്മങ്ങളായി വിണ്ണിന്‍ 
കണ്ണായ താരങ്ങള്‍
മഴയേറ്റു രാവോരം മറയുന്നുവോ
പറയാതെ ഞാന്‍ പറയുന്നുവോ
വിരഹം നിറഞ്ഞ വാക്കുകള്‍
നിറസന്ധ്യപോല്‍ മിഴി പൂട്ടി 
നീ നില്‍ക്കവേ

മനസ്സിന്റെ തീരങ്ങള്‍ 
മഴവില്ലു പാടങ്ങള്‍
അനുരാഗ കാലത്തേക്കലിയുന്ന നാള്‍
പ്രണയാര്‍ദ്രമായി നമ്മള്‍ 
പാടുന്ന പാട്ടെല്ലാം
ശലഭങ്ങളായി വാനില്‍ 
ഉയരുന്ന നാള്‍
അലിയാതെ നാം അലിയുന്നുവോ
അറിയാതെയീ സ്വകാര്യമായി
പിരിയില്ല നാം എന്‍ ജന്മസാഫല്യമേ

നീയാണെന്‍ പൌര്‍ണ്ണമി 
നിന്‍ ശ്വാസ കാറ്റില്‍
സംഗീതം സാന്ദ്രമോ 
വെറുതേ നിന്‍
ഈ വേനല്‍ നൊമ്പരം
എന്‍ ജീവനേ നീയെന്‍ 
സ്നേഹ സാന്ത്വനം
വിടരും വസന്തമേ 
മനസ്സിന്‍ പതംഗമേ

നീയാണെന്‍ പൌര്‍ണ്ണമി 
നിന്‍ ശ്വാസ കാറ്റില്‍
സംഗീതം സാന്ദ്രമോ 
വെറുതേ നിന്‍
ഈ വേനല്‍ നൊമ്പരം
എന്‍ ജീവനേ നീയെന്‍ 
സ്നേഹ സാന്ത്വനം
വിടരും വസന്തമേ 
മനസ്സിന്‍ പതംഗമേ

പ്രണയാര്‍ദ്രമായി നമ്മള്‍ 
പാടുന്ന പാട്ടെല്ലാം
ശലഭങ്ങളായി വാനില്‍ 
ഉയരുന്ന നാള്‍
അലിയാതെ നാം അലിയുന്നുവോ
അറിയാതെയീ സ്വകാര്യമായി
പിരിയില്ല നാം എന്‍ ജന്മസാഫല്യമേ

വെറുതെ നിന്‍ 
ഈ വേനല്‍ നൊമ്പരം
എന്‍ ജീവനെ 
നീയെന്‍ സ്നേഹ സാന്ത്വനം
വിടരും വസന്തമേ 
മനസ്സിന്‍ പതംഗമേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.