വെണ്ണക്കൽ കൊട്ടാരവാതിൽ | Ammakkilikoodu Malayalam Movie Songs Lyrics


 
വെണ്ണക്കൽ കൊട്ടാരവാതിൽ 
നമുക്കായ് തുറക്കും
സങ്കൽ‍പസൗഗന്ധികങ്ങൾ 
നമുക്കായ് വിടരും
പുതിയൊരു പുലർകാലം 
തിരിയുഴിയുകയായി
മിഴിനീർ തുടയ്‌ക്കുക 
ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി 

വെണ്ണക്കൽ കൊട്ടാരവാതിൽ 
നമുക്കായ് തുറക്കും

നീയില്ലെങ്കിൽ ഞാനില്ലെന്നായ്
കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നിൽ തീർക്കാൻ
മണ്ണിൽ വരും കന്നിത്തിങ്കൾ
മാലിനിയുടെ കരയിൽ 
ഞാൻ മാധവമലരാകും
താരകമണി തേടും നിൻ 
കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും
കുടകുമലയിൽ അമൃതമഴയിൽ 
ഉയിരു കുളിരും

വെണ്ണക്കൽ കൊട്ടാരവാതിൽ 
നമുക്കായ് തുറക്കും

നേരം നല്ല നേരം നോക്കും
നാലുനിലപന്തൽ തീർക്കും
പള്ളിയറ മഞ്ചത്തിൽ നാം
പഞ്ചവർണ്ണക്കിളികളാകും
പട്ടുപുടവയുലയും 
നിൻ കുപ്പിവളകളുടയും
തണ്ടുലയണ മെയ്യിൽ 
കരിവണ്ടുപോൽ ഞാനലയും
ഓളങ്ങളിൽ നാം ഇലയായ് ഒഴുകും
കനവിലുരുകിയലിയുമിരവിൻ 
മധുരം നുണയും

വെണ്ണക്കൽ കൊട്ടാരവാതിൽ 
നമുക്കായ് തുറക്കും
സങ്കൽ‍പസൗഗന്ധികങ്ങൾ 
നമുക്കായ് വിടരും
പുതിയൊരു പുലർകാലം 
തിരിയുഴിയുകയായി
മിഴിനീർ തുടയ്‌ക്കുക 
ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി 

വെണ്ണക്കൽ കൊട്ടാരവാതിൽ 
നമുക്കായ് തുറക്കും

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.