Ammakilikoodithil Lyrics | അമ്മക്കിളിക്കൂടിതിൽ | Ammakilikkoodu Malayalam Movie Songs Lyrics


 
അമ്മക്കിളിക്കൂടിതിൽ 
നന്മക്കിളിക്കൂടിതിൽ

അമ്മക്കിളിക്കൂടിതിൽ 
നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ്‌നേഹമായ്
ആയിരം രാവുകൾ 
കൂട്ടായ് നിൽക്കാം ഞാൻ

അമ്മക്കിളിക്കൂടിതിൽ 
നന്മക്കിളിക്കൂടിതിൽ

കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ്‌ക്കും

കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ്‌ക്കും

പകലിന്റെ കനലേറ്റു 
വാടാതെ വീഴാതെ
തണലായ് നിൽക്കും ഞാൻ
ഇരുളിന്റെ വിരിമാറിൽ 
ഒരു കുഞ്ഞു തിരിനാള-
മുത്തായ് മാറും ഞാൻ

അമ്മക്കിളിക്കൂടിതിൽ 
നന്മക്കിളിക്കൂടിതിൽ

കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ‌കിനാവിൽ
ഇന്ദ്രനീലപ്പീലി നൽകും

കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ‌കിനാവിൽ
ഇന്ദ്രനീലപ്പീലി നൽകും

ആരെന്നുമെന്തെന്നും 
അറിയാതെയറിയാതെ 
താനേ ഉറങ്ങുമ്പോൾ
പുലർകാല സൂര്യന്റെ 
പൊൻ‌പീലികൊണ്ടെന്നും 
തഴുകിയുണർത്തും ഞാൻ

അമ്മക്കിളിക്കൂടിതിൽ 
നന്മക്കിളിക്കൂടിതിൽ

അമ്മക്കിളിക്കൂടിതിൽ 
നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ്‌നേഹമായ്
ആയിരം രാവുകൾ 
കൂട്ടായ് നിൽക്കാം ഞാൻ

അമ്മക്കിളിക്കൂടിതിൽ 
നന്മക്കിളിക്കൂടിതിൽ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.