Pullikuyile Kalli Kuyile Lyrics | പുള്ളിക്കുയിലേ കള്ളിക്കുയിലേ | Anyar Malayalam Movie Songs Lyrics


 
പുള്ളിക്കുയിലേ കള്ളിക്കുയിലേ 

പുള്ളിക്കുയിലേ കള്ളിക്കുയിലേ 
നീ കുളിരലയായി എൻ അഴകലയായി
പുള്ളിക്കുയിലേ കള്ളിക്കുയിലേ 
നീ കുളിരലയായി എൻ അഴകലയായി
എൻ മനസ്സിലെ കടമ്പുകൾ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ
നീ കുളിരലയായി എൻ അഴകലയായി

പുള്ളിക്കുയിലേ കള്ളിക്കുയിലേ 
നീ കുളിരലയായി എൻ അഴകലയായി

അവൻ ചോലയ്ക്കരികിൽ നിന്നു
മുളം തേനും തിനയും തന്നു
ആരും കൊതിയ്ക്കുന്ന 
മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന 
ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര 
വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന 
കൊലുസ്സുകളുണ്ടോ

ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ 
കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ എവിടെ

പുള്ളിക്കുയിലേ കള്ളിക്കുയിലേ 
നീ കുളിരലയായി എൻ അഴകലയായി
എൻ മനസ്സിലെ കടമ്പുകൾ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ
നീ കുളിരലയായി എൻ അഴകലയായി

പുള്ളിക്കുയിലേ കള്ളിക്കുയിലേ 
നീ കുളിരലയായി എൻ അഴകലയായി

കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ
കല്ലുമാലചാര്‍ത്തി ഊരുചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം
തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം

ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ എവിടെ

പുള്ളിക്കുയിലേ കള്ളിക്കുയിലേ 
നീ കുളിരലയായി എൻ അഴകലയായി
എൻ മനസ്സിലെ കടമ്പുകൾ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ
നീ കുളിരലയായി എൻ അഴകലയായി

പുള്ളിക്കുയിലേ കള്ളിക്കുയിലേ 
നീ കുളിരലയായി എൻ അഴകലയായി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.