വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ | Venmukiletho Lyrics | Karutha Pakshikal Malayalam Movie Songs Lyrics


 
വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ
ഓ ചിരിയുടെ തിരികള്‍ 
തെളിയുകയല്ലോ
മലരുകളൊരുപോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ

ഇളവെയിലോരോ വിരലടയാളം
മണ്ണിന്‍ മെയ്യില്‍ തൂകുന്നൂ
വനികയിലെങ്ങും ഇലയുടെ കുമ്പിള്‍
മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നു
ചൊടിയിണ തന്നില്‍ 
മുരളികപോലേ
കുയിലുകളൊന്നായി പാടി
ഉണരൂ ഉണരൂ ഹൃദയമേ

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ

പുഴയുടെ കുളിരില്‍ 
കുളി കഴിയുന്നു
ശിശിരം ദൂരേ മായുന്നു
പുലരൊളി നാളം പവനലപോലേ
മിഴിയില്‍ താനേ ചേരുന്നു
മധുരിതമാരോ മലയുടെ കാതില്‍
കളകളമോടേ ചൊല്ലി
വരവായ്  വരവായ് വസന്തവും

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ

ഓ ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരുപോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.