ദേവസന്ധ്യാ ഗോപുരത്തിൽ | Deva Sandhya Gopurathil Lyrics | Kalabham Malayalam Movie Songs Lyrics


 
ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദന മേടയിൽ
ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദന മേടയിൽ
ശാന്തമീ വേളയിൽ 
സൗമ്യനാം ഗായകാ
പാടുക നീയൊരു ഗാനം
പവിഴ നിലാവിൻ പ്രിയഗാനം

ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദന മേടയിൽ

ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും
ജാതകമെഴുതിച്ചു തന്നു
മഴതൻ നേർത്ത 
വിരലുകൾ മണ്ണിൽ
സ്മൃതികളിൽ താളംപകർന്നു
ഭൂമിതൻ യൗവനം 
നീയറിയാതൊരു
താമര തബുരു തന്നു
ശ്രുതിചേർക്കുമോ
ജതി സ്വരംപാടുമോ
ശ്രുതിചേർക്കുമോ
ജതി സ്വരംപാടുമോ

ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദന മേടയിൽ

പനിനീർപ്പൂക്കൾ പൊന്നലുക്കിടുമീ
പല്ലവി പാടിയതാരോ
പാടത്തെ കിളികൾ 
കലപിലകൂട്ടും
കാകളി മൂളിയതാരോ
പാടിയഗീതം പാതിയിൽ നിർത്തി
പറന്നുപോയതുമാരോ
ചെവിയോർക്കുമോ
നിൻ സ്വരം കേൾക്കുമോ
ചെവിയോർക്കുമോ
നിൻ സ്വരം കേൾക്കുമോ

ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദന മേടയിൽ
ശാന്തമീ വേളയിൽ 
സൗമ്യനാം ഗായകാ
പാടുക നീയൊരു ഗാനം
പവിഴ നിലാവിൻ പ്രിയഗാനം

ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദന മേടയിൽ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.