Azhakaarnna Neela Lyrics | അഴകാർന്ന നീല മയിലേ | Kanaka Simhasanam Malayalam Movie Songs Lyrics


 
അഴകാർന്ന നീല മയിലേ
മിഴി പാതി ചാരും കുയിലേ
തേനോലും നിന്റെ മൊഴികൾ
തോരാത്ത രാഗ മഴയായ്

അഴകാർന്ന നീല മയിലേ
മിഴി പാതി ചാരും കുയിലേ

നടകിലോനൊ രാജനീപു
സദസലൊന രാജനീപു
മച്ചിലോന രാജനീപു
മനസിലോന രാജനീപു

ലാലി ലാലി ലീലാലി ലാലി
ലാലി ലാലി ലീലാലി ലലലാലി
ലാലി ലാലി ലീലാലി ലാലി
ലാലി ലാലി ലീലാലി ലലലാലി

തങ്ക തെലുങ്കിന്റെ 
തിളങ്ങുന്ന കസവാണു നീ
എന്റെ കസ്തൂരിമാമ്പഴ പെണ്ണാണു നീ
പൊന്നിൻ നൂലാണു 
എന്നുള്ളം കോർത്തീടുവാൻ
നല്ല പുന്നാര സൂര്യന്റെ 
അഴകാണു നീ
കാതിൽ കളിയോതും 
കാഞ്ചന തിരുവാതിരേ
നിന്റെ കനവിന്റെ 
കൊട്ടാരം തുറക്കീലയോ

ധന ധീം ധന ധ നി സ മ ഗ
ധന ധീം ധന ധ നി സ പമ

തക ജനുത ജനുത ധിമി തോം 
തരികിട തോം
ധിം തരികിട നതം തരികിട 
തകിജം തരികിട തകതാ

അഴകാർന്ന നീല മയിലേ
മിഴി പാതി ചാരും കുയിലേ

മിന്നും പവനായ 
നിൻ വേണി ഉരുക്കീടുവാൻ
കന്നി പ്രണയത്തിൻ 
കനലായി തെളിഞ്ഞോട്ടേ ഞാൻ
എന്റെ മനസ്സിന്റെ 
മാളിക തുറന്നീടുവാൻ
മെല്ലെ അണയുന്ന 
പൂന്തിങ്കളാകില്ലേ നീ
പാടും പുഴപോലെ 
ഒഴുകുന്ന പവിഴാംഗനേ
നിന്റെ കനക സിംഹാസനം 
എനിക്കല്ലയോ

ധന ധീം ധന ധ നി സ മ ഗ
ധന ധീം ധ നി സ പ മ പ മ
തകജ ജനുത ജനുത 
ധിമി തൊം തരികിട തൊം
ധിം തരികിട നതം തരികിട 
തകിജം തരികിട തകതാ

അഴകാർന്ന നീല മയിലേ
മിഴി പാതി ചാരും കുയിലേ
തേനോലും നിന്റെ മൊഴികൾ
തോരാത്ത രാഗ മഴയായ്

നടകിലോനൊ രാജനീപു
സദസലൊന രാജനീപു
മച്ചിലോന രാജനീപു
മനസിലോന രാജനീപു

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.