പുലരുമോ രാവൊഴിയുമോ | Pularumo Ravozhiyumo Lyrics | Ritu Malayalam Movie Songs Lyrics


 
പുലരുമോ രാവൊഴിയുമോ
ഹരിതലതാവനിയിൽ
പുലരുമോ രാവൊഴിയുമോ 
ഹരിതലതാവനിയിൽ
ഒരു കനലെരിയുന്നതോ 
ഹിമകണം അലിയുന്നതോ 
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു
ചഷകം കവിഞ്ഞ രാത്രി
ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു
കഴിയാതിരിപ്പൂ ഞാൻ
ഓരിതൾ പൂ ചൂടുമീ 
വിണ്ണിന്റെ ഓരം ചേര്‍ന്നുവോ
വെണ്ണിലാവകലുന്നുവോ 
രാവലിഞ്ഞീടുമോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

മഴയായ് പൊഴിഞ്ഞു 
പുഴയായ് വളർന്നു
ഹൃദയം നിറഞ്ഞ രാത്രി
പതിയെ തിരിഞ്ഞു 
ചിറകും കുടഞ്ഞു
തിരികെ മടങ്ങുമോ

മേഘമായ് ഈ ചില്ലയിൽ 
എന്നെന്നും നീ നിൽക്കുമോ
ഓർമ്മ തൻ തീരങ്ങളിൽ 
തോർന്നിടാ മഴയായ്

പുലരുമോ രാവൊഴിയുമോ
ഹരിതലതാവനിയിൽ
ഒരു കനലെരിയുന്നതോ 
ഹിമകണം അലിയുന്നതോ 
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.