പ്രിയതോഴി കരയരുതേ | Priya Thozhi Lyrics | Aayirathil Oruvan Movie Songs Lyrics


 
പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 

പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 
ദു:ഖങ്ങളേ ദൂരെ ദൂരെ
സ്വപ്നങ്ങളേ പോരൂ പോരൂ
മനമിടറാതെ ചിരിമറയാതെ
മണ്ണിൽ കൊഴിയും 
മോഹങ്ങൾ പൂവിടും

പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 
ഓ പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 

എന്നുയിരും നിന്നുയിരും 
ഒന്നിച്ചിണയ്ക്കിയ ദൈവം
എന്നുയിരും നിന്നുയിരും 
ഒന്നിച്ചിണയ്ക്കിയ ദൈവം
ഇന്നു നൽകും നൊമ്പരങ്ങൾ 
നാളെ വിടരും സൗഭാഗ്യം
ഒരു കയ്യാൽ പ്രഹരിയ്ക്കും 
മറുകയ്യാൽ തഴുകിടും
വിചിത്രമാം പൊരുളല്ലയോ
ഹേ സഖീ ജീവിതം

പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 
ഓ പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 

വാനിറമ്പിൽ പൊൻവിളക്കായ് 
മിന്നിത്തിളങ്ങുന്ന സൂര്യൻ
വാനിറമ്പിൽ പൊൻവിളക്കായ് 
മിന്നിത്തിളങ്ങുന്ന സൂര്യൻ
വാഴിരുളിൽ മറഞ്ഞാലും 
നാളെ വീണ്ടും വന്നണയും
ഒരു പുറം തമസ്സുള്ള 
മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയല്ലയോ
ഹേ സഖീ ജീവിതം

പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 
ദു:ഖങ്ങളേ ദൂരെ ദൂരെ
സ്വപ്നങ്ങളേ പോരൂ പോരൂ
മനമിടറാതെ ചിരിമറയാതെ
മണ്ണിൽ കൊഴിയും 
മോഹങ്ങൾ പൂവിടും

പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 
ഓ പ്രിയതോഴി കരയരുതേ 
അരുളാം സ്വാന്തനം 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.