നിനക്കായ് സ്നേഹത്തിൻ | Ninakkai Snehathin Lyrics | Ithu Njangalude Lokam Movie Songs Lyrics


 
നിനക്കായ് സ്നേഹത്തിൻ 
മൗനജാലകം തുറന്നു ഞാൻ
നിറങ്ങൾ നീരാടും 
കനവായിരം നെയ്തു ഞാൻ
നെഞ്ചിലെ പൂമണിക്കൂട്ടിൽ 
നന്തുണി മീട്ടും പെണ്ണേ
കൊഞ്ചി വന്നണയുമീ 
തെന്നലിൻ മുന്നിലായ്
നാണം കുണുങ്ങുന്ന പൊന്നേ
നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
നിന്റെ മുഖം കണ്ടു 
കൊതിച്ചു പോയ് മൂകം
നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം 
ഇനിയെന്നും
നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
നിന്റെ മുഖം കണ്ടു 
കൊതിച്ചു പോയ് മൂകം
നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം 
ഇനിയെന്നും

നിനക്കായ് സ്നേഹത്തിൻ 
മൗനജാലകം തുറന്നു ഞാൻ
നിറങ്ങൾ നീരാടും 
കനവായിരം നെയ്തു ഞാൻ

നിൻ ഇളം വിരൽ തലോടലിൽ 
വിരിഞ്ഞ ചന്തം
എൻ മുളം കുഴൽ 
സ്വരങ്ങളാൽ നിറഞ്ഞു മന്ദം
നീയണഞ്ഞൊരീ ഇടങ്ങളിൽ 
പൊൻ വസന്തം
മണിമുകിലേ നിൻ 
കരളിലെ മോഹം
മഴമുകിൽ പോലെ പെയ്യും നേരം
കവിതകളായെൻ കനവുകളെല്ലാം 
ഒഴുകിവരും നേരം

നിനക്കായ് സ്നേഹത്തിൻ 
മൗനജാലകം തുറന്നു ഞാൻ
നിറങ്ങൾ നീരാടും 
കനവായിരം നെയ്തു ഞാൻ

നിൻ നുണക്കുഴിക്കവിൾ തടം 
എനിക്കു സ്വന്തം
എൻ മനസ്സിലെ കിനാവുകൾ 
നിനക്കു സ്വന്തം
നാം പരസ്പരം ഇനി മുതൽ 
നമുക്കു സ്വന്തം
കുറുമൊഴിയേ നിൻ 
മിഴിയിണ തന്നിൽ
പുലരി നിലാവിൻ മായാദീപം
സുഖകരമാമീ പ്രണയസുഗന്ധം 
കൈമാറും നേരം

നിനക്കായ് സ്നേഹത്തിൻ 
മൗനജാലകം തുറന്നു ഞാൻ
നിറങ്ങൾ നീരാടും 
കനവായിരം നെയ്തു ഞാൻ
നെഞ്ചിലെ പൂമണിക്കൂട്ടിൽ 
നന്തുണി മീട്ടും പെണ്ണേ
കൊഞ്ചി വന്നണയുമീ 
തെന്നലിൻ മുന്നിലായ്
നാണം കുണുങ്ങുന്ന പൊന്നേ
നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
നിന്റെ മുഖം കണ്ടു 
കൊതിച്ചു പോയ് മൂകം
നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം 
ഇനിയെന്നും
നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
നിന്റെ മുഖം കണ്ടു 
കൊതിച്ചു പോയ് മൂകം
നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം 
ഇനിയെന്നും

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.