ഓ കണ്മണി എൻ പൊന്മണി | O Kanmani En Ponmani Song Lyrics | Colours Malayalam Movie Songs Lyrics


 
ഓ കണ്മണി എൻ പൊന്മണി
ഓ കണ്മണി എൻ പൊന്മണി
പയ്യാരം കിളി മൈനയെപോലെ 
പാടി കൂടെ വാ
മെയ്യാരം മഴ മുത്തിനെപോലെ
മുത്തം കൊണ്ടു താ
ഒരു പിച്ചക കൂടുമേയാൻ 
അതിലൊച്ച വെച്ചു ചേക്കേറാൻ
ഒരു തൂവലിൽ തൊട്ടു നോക്കാൻ
മിടനെഞ്ചിൽ മുട്ടി മുട്ടാം
എന്നെ കെട്ടിപ്പിടിച്ചുറക്കുന്ന 
കൂട്ടുകുറുമ്പഴകല്ലേ

ഓ കണ്മണി എൻ പൊന്മണി
ഓ കണ്മണി എൻ പൊന്മണി
പയ്യാരം കിളി മൈനയെപോലെ 
പാടി കൂടെ വാ
മെയ്യാരം മഴ മുത്തിനെപോലെ
മുത്തം കൊണ്ടു താ

കാറ്റുകവിളിൽ കുടയും പനിനീർ
ചാറ്റുതുള്ളിയിൽ നനയും നിലവേ
ഹോ മാറ്റു കുറയാപണ്ടം പകലിൻ
ആറ്റുകരയിൽ വിതറും വെയിലേ 
കണ്ണിലുരുകും കാന്തമണികൾ
സൂര്യനായ് മാറും സന്ധ്യയിൽ
വെള്ളിവെയിലിൻ ചില്ലുമുകുളം 
സാന്ധ്യമായ് തീരും വേളയിൽ

മഴക്കാറു കണ്ടുവോ 
മുടിത്തുമ്പിലിന്നു ഞാൻ
തുടിപ്പാട്ടു കേട്ടുവോ 
മിടിക്കുന്ന നെഞ്ചിൽ ഞാൻ
ഈ വെൺപ്രാവിനു കൂട്ടായ് 
പോരുക നീ വെറുതെയലയുമരിയ-
ശിശിര ശലഭമേ

ഓ കണ്മണി എൻ പൊന്മണി
ഓ കണ്മണി എൻ പൊന്മണി

ധീം ധീം ധന ധനാനന 
ധീംധനാന ധീം ധനാ
ധീം ധീം ധന ധനാനന 
ധീംധനാന ധീം ധനാ

പാട്ടുമൊഴിയായ് കുറുകും കുയിലേ
നോട്ടമെറിയും മിഴിയിൽ കനവോ
ഓട്ടുവളയാൽ മീട്ടുവിരലിൽ 
താരമെരിയും താഴമ്പൂവോ
മഞ്ഞിലുരുകും കുഞ്ഞുമണികൾ 
മാലയായ് കോർക്കും മാത്രയിൽ

വഴിക്കണ്ണുമായ് ഞാൻ 
വിഷുപ്പക്ഷി പോലെയീ
നിഴൽച്ചില്ലു വാതിലിൽ 
തനിച്ചാണു മൗനമേ
ഈ മൺകൂടിനു കൂട്ടായ് 
പോരുക നീ കനവിലുണരുമരിയ 
ശിശിര ശലഭമേ

ഓ കണ്മണി എൻ പൊന്മണി
ഓ കണ്മണി എൻ പൊന്മണി
പയ്യാരം കിളി മൈനയെപോലെ 
പാടി കൂടെ വാ
മെയ്യാരം മഴ മുത്തിനെപോലെ
മുത്തം കൊണ്ടു താ

ഓ കണ്മണി എൻ പൊന്മണി
ഓ കണ്മണി എൻ പൊന്മണി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.