മുത്തേ മുത്തേ | Muthe Muthe Song Lyrics | Kana Kanmani Malayalam Movie Songs Lyrics


 
നന്നാ നന്നാ
നന്നന നാ നാ
നാനന നാനാ
നാനന നാനാ

മുത്തേ മുത്തേ 
കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു 
ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ 
കിലുകിലെ നീ
കളിയാടി വരുന്നേരം 
കാതോർത്തിരുന്നീയമ്മ

പിച്ചാ പിച്ചാ വെയ്ക്കും 
കണ്മണിയേ
എൻമിഴി തന്നിലെ 
കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും 
കണ്മണിയേ
എൻമിഴി തന്നിലെ 
കൃഷ്ണമണി നീയേ
മുത്തേ മുത്തേ 
കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു 
ചിപ്പിയാണീയമ്മ

മഞ്ഞോലും പോലെ 
മനസ്സിൻ പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ 
പുണ്യം നീയല്ലേ
മഞ്ഞോലും പോലെ മനസ്സിൻ 
പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ 
പുണ്യം നീയല്ലേ

മാറിൽ നീയോ ചായും നേരം
മാനിൻ കുഞ്ഞായ് മാറും നേരം
വെള്ളി നിലാവാകുന്നേ ഞാനെന്നും
നല്ലാരോമൽ വാവേ
ചന്ദന തെന്നലിൻ ചാമരം വീശി 
വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ

മുത്തേ മുത്തേ 
കിങ്ങിണി മുത്തേ
എന്നുമുറങ്ങീടാൻ 
ചിപ്പിയാണീയമ്മ

കൈവല്യമല്ലേ വിഷുവിൻ 
കൈനീട്ടമല്ലേ
കന്നിവെയിൽ കയ്യരുളും 
നാണ്യം നീയല്ലേ
കൈവല്യമല്ലേ വിഷുവിൻ 
കൈനീട്ടമല്ലേ
കന്നിവെയിൽ കയ്യരുളും 
നാണ്യം നീയല്ലേ

വിണ്ണിൽ നിന്നും 
മണ്ണിൽ ചിന്നും
സമ്മാനം നീ ചേലിൻ തെല്ലേ
പൊൻ മകമോ 
നീ ചേരും നാളല്ലേ
എൻ ആനന്ദം നീയേ
പൂമടി തട്ടിലെ 
പുഞ്ചിരി ചന്തമായ്
മിന്നും പൊന്നേ
നിന്നിളംചുണ്ടിനോടൊത്തിരി 
കൊഞ്ചി ഞാൻ

മുത്തേ മുത്തേ 
കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു 
ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ 
കിലുകിലെ നീ
കളിയാടി വരുന്നേരം 
കാതോർത്തിരുന്നീയമ്മ

പിച്ചാ പിച്ചാ വെയ്ക്കും 
കണ്മണിയേ
എൻമിഴിതന്നിലെ 
കൃഷ്ണമണിനീയേ
പിച്ചാ പിച്ചാ വെയ്ക്കും 
കണ്മണിയേ
എൻമിഴിതന്നിലെ 
കൃഷ്ണമണിനീയേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.