മഴയില്‍ രാത്രിമഴയില്‍ | Mazhayil Rathri Mazhayil Lyrics | Karutha Pakshikal Malayalam Movie Songs Lyrics


 
ആ ആ ആ ആ ആ 

മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹനിറവില്‍
നിനവേ ആ
നിനവേ എന്തേ നിന്നില്‍
വിരഹം ചേരും 
നോവിന്‍ നീലാമ്പരി

മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹനിറവില്‍

മുഖം തരാതെ 
പോയ് മറഞ്ഞോ വസന്തകാലം
മുഖം തരാതെ 
പോയ് മറഞ്ഞോ വസന്തകാലം
മധുര മൊഴികളേ
നിങ്ങള്‍ പോലും 
മൗനം തേടും നേരം
ഹരിതവനികളിലെ  
ഇലകളെരിയുമൊരു‌
ചിതയുടെ കനലൊളിയോ 
ഗ്രീഷ്മം ഗ്രീഷ്മം

മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍
നിനവേ ആ
നിനവേ എന്തേ നിന്നില്‍
വിരഹം ചേരും 
നോവിന്‍ നീലാമ്പരി
ആ ആ

ദലം കരിഞ്ഞ വേനലെങ്ങോ 
അകന്നപോലെ
ദലം കരിഞ്ഞ വേനലെങ്ങോ 
അകന്നപോലെ
മിഥുന ശലഭമേ
നീയോ മെല്ലേ 
ദൂരേ മേയും നേരം
വിധുര രജനിയുടെ 
മുകുല മനസ്സിലൊരു
ജനമണി പതിയുകയോ 
വീണ്ടും വീണ്ടും

മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍
നിനവേ ആ
നിനവേ എന്തേ നിന്നില്‍
വിരഹം ചേരും 
നോവിന്‍ നീലാമ്പരി
മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.