മഴമണിമുകിലേകള്ളപ്പുള്ളിക്കുയിലേ
മഴമണിമുകിലേ കൊട്ടിപ്പാടല്ലേകള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേകുരുവികളേ പറയരുതേഅരുവികളേ അരുതരുതേഇളമനസ്സുരുവിട്ട കുറുമ്പെങ്ങും വിളമ്പരുതേ
മഴമണിമുകിലേ കൊട്ടിപ്പാടല്ലേകള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേ
പുഞ്ചിരിച്ചു നീയൊന്നു വെറുതേപന്തലിച്ചു മോഹമെന്നുയിരേപന്തലിച്ച മോഹത്തിന്നരികെചന്തമിട്ടു ഞാനിന്നു തനിയേകുഞ്ഞുലതയായ് നിന്റെയഴകിൽപെയ്യുമൊരു മനസ്സിനു ലഹരിഎന്റെ മനസ്സിൻ സ്വർണ്ണനിറമോചൂടുമൊരു കനവിനു പുലരിഒളികണ്ണെയ്യാതെ അകലെയലയും നിലവേ
മഴമണിമുകിലേ കൊട്ടിപ്പാടല്ലേകള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേ
മഞ്ഞു തുള്ളി പോലെന്റെ കവിളിൽമെല്ലെ വന്നു ചേരുന്ന കുളിരേചന്ദനത്തിൻ ചേലുള്ള വനിയിൽചെമ്പകത്തിൻ ചോപ്പുള്ള മലരേതങ്ക വെയിലേ കോടി തരുമോനാളെയൊരു പരിണയമറിയാൻകോലമയിലേ പീലി തരുമോനീളെയൊരു മണിയറ മെനയാൻഒളിയമ്പെയ്യല്ലേ വിരഹമണിയുമിളമാനേ
മഴമണിമുകിലേ കൊട്ടിപ്പാടല്ലേകള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേ
LYRICS IN ENGLISH
No comments
Post a Comment