ആരാരീ രാരി രാരോ | Aararirariraro Lyrics | Kangaroo Malayalam Movie Songs Lyrics


 
ആരാരീ രാരി രാരോ 
ആരാരീ രാരി രാരോ
മുത്തേ നീ ചായുറങ്ങ് 
എന്നോമല്‍പ്പൊന്നുറങ്ങ്
ആരാരീ രാരിരോ

ആരാരീ രാരിരാരോ 
ആരാരീ രാരിരാരോ
കണ്ണെ നീ വാവുറങ്ങ് 
എൻ മാറിൽ ചേർന്നുറങ്ങ്
ആരാരീ രാരിരോ 
ആരാരീ രാരിരോ

അമ്മയും ഞാനച്ഛനും ഞാൻ
കണ്മണീ നീയെൻ നിധി
അമ്മയും ഞാനച്ഛനും ഞാൻ
കണ്മണീ നീയെൻ നിധി
നിന്നിളം ചിരി നാദമിന്നെൻ
ആത്മരാഗം ജീവനെ
എന്റെ നെഞ്ചിലെ നോവിനുള്ളിൽ
കൂടു കൂട്ടി നീ കണ്മണി
എന്റെ നെഞ്ചിലെ നോവിനുള്ളിൽ
കൂടു കൂട്ടി നീ കണ്മണി

ആരാരീ രാരി രാരോ 
ആരാരീ രാരി രാരോ
മുത്തേ നീ ചായുറങ്ങ് 
എന്നോമല്‍പ്പൊന്നുറങ്ങ്
ആരാരീ രാരിരോ

ഇങ്കു വാർക്കും നെഞ്ചകം ഞാൻ
പൊന്മണി നിൻ തൊട്ടിൽ ഞാൻ
ഇങ്കു വാർക്കും നെഞ്ചകം ഞാൻ
പൊന്മണി നിൻ തൊട്ടിൽ ഞാൻ
പ്രാണനേകി ഞാൻ കണ്ണെ നിന്നെ
പോറ്റിടും പൊന്നോമലായ്
കണ്ണു ചിമ്മും താരമായ് നീ
അമ്മ വാനിൽ കാവലായ്
കണ്ണു ചിമ്മും താരമായ് നീ
അമ്മ വാനിൽ കാവലായ്

ആരാരീ രാരി രാരോ 
ആരാരീ രാരി രാരോ
മുത്തേ നീ ചായുറങ്ങ് 
എന്നോമല്‍പ്പൊന്നുറങ്ങ്
ആരാരീ രാരിരോ

ആരാരീ രാരിരാരോ 
ആരാരീ രാരിരാരോ
കണ്ണെ നീ വാവുറങ്ങ് 
എൻ മാറിൽ ചേർന്നുറങ്ങ്
ആരാരീ രാരിരോ 
ആരാരീ രാരിരോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.