മാമ്പുള്ളികാവിൽ മരതകകാവിൽമണിക്കൊന്ന കണിവെച്ച തമ്പുരാട്ടീമഞ്ഞളിൻ നിറം കൊണ്ടുംമൈക്കണ്ണിൻ മുന കൊണ്ടുംമദനനെ മയക്കുന്ന തമ്പുരാട്ടീഇവളിനി മംഗലത്തു വിളക്കു വെയ്ക്കണ വമ്പുകാരീ
മാമ്പുള്ളികാവിൽ മരതകകാവിൽമണിക്കൊന്ന കണിവെച്ച തമ്പുരാട്ടീ
ചന്ദ്രകാന്തക്കല്ലു പോലെഇന്ദ്രനീല ചാന്തിൽ മുങ്ങുംചൈത്ര നിലാവൊത്ത തമ്പുരാനേകണ്ണു കൊണ്ടു വാൾ തൊടുത്തുംപുഞ്ചിരിപ്പൂവാൽ തടുത്തുംഅങ്കത്തിനായ് വരും ചേകവനേകളരിയിൽ ഇനിയൊരു മിന്നായംകാൽത്തളയുടെ കളമൊഴിനാദംപാൽനുര നുരയുമൊരിവളുടെ രാമായണം
മാമ്പുള്ളികാവിൽ മരതകകാവിൽമണിക്കൊന്ന കണിവെച്ച തമ്പുരാട്ടീ
നീ വലംകാൽ വെച്ച നേരംപൂത്തുവല്ലോ പൊന്നശോകംനീ തൊട്ടാൽ പാടിടും നന്തുണി പോലുംഎണ്ണ തീരും കൽവിളക്കിൽവെണ്ണിലാവേ നീ ഉദിച്ചാൽപൂവിതൾ നാളങ്ങൾ കഥകളിയാടുംനിറപറ നിറയണ പൊന്നാലേകിളിമകൾ പറയണ കഥയാലേഓട്ടുരുളിയിൽ ഒരു മനസ്സിൻ പഞ്ചാമൃതം
മാമ്പുള്ളികാവിൽ മരതകകാവിൽമണിക്കൊന്ന കണിവെച്ച തമ്പുരാട്ടീമഞ്ഞളിൻ നിറം കൊണ്ടുംമൈക്കണ്ണിൻ മുന കൊണ്ടുംമദനനെ മയക്കുന്ന തമ്പുരാട്ടീഇവളിനി മംഗലത്തു വിളക്കു വെയ്ക്കണ വമ്പുകാരീ
LYRICS IN ENGLISH
No comments
Post a Comment