Manthara Kolusitta Lyrics | മന്ദാര കൊലുസ്സിട്ട | Avan Chandiyude Makan Malayalam Movie Songs Lyrics


 
മന്ദാര കൊലുസ്സിട്ട 
ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട 
കിന്നാര കുസൃതിയല്ലേ
ഓ ഓ
എന്നാലും മനസ്സിന്റെ 
മാന്തോപ്പിൻ തണലത്ത്
ചുമ്മാതെ ഇരിക്കണതെന്താണ് നീ
നിന്നോട് പിണങ്ങിയും 
വല്ലാതെ ഇണങ്ങിയും
ചുമ്മാതെ ഇരിക്കണ 
മുത്താണ് ഞാൻ
വെറുതേ വെറുതേ

മന്ദാര കൊലുസ്സിട്ട 
ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട 
കിന്നാര കുസൃതിയല്ലേ

എന്റെ പാട്ടിന്റെ ശ്രീ രാഗമേ
ഒന്നുമ്മ വച്ചോട്ടെ കവിളത്ത് ഞാൻ
നിന്നെ എൻ മാറത്തെ 
മറുകാക്കി ഞാൻ
നീല രാവാത്തെ മഴയാക്കി ഞാൻ
ഒരു കുമ്പിളിനുള്ളിലെ 
ഹിമകണമായ് നിൻ 
നെഞ്ചിലൊരീറൻ മണിയാവാൻ
കുറുകും കുയിലിൻ കൂടിനുള്ളിൽ
കുഞ്ഞിക്കാറ്റിൻ ശ്രുതിയാവാം
നീല നിലാവേ നീ 
എനിക്കുള്ളതാവുന്ന നിമിഷമെന്നോ

മന്ദാര കൊലുസ്സിട്ട 
ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട  മ് മ്

എന്റെ രാവിന്റെ മൺകൂട്ടിലിൽ
പാതിപൂക്കുന്ന വെൺതിങ്കൾ നീ
നിന്നെ കിനാവിന്റെ മേഘങ്ങളായ്
നീരാളമെന്നും പുതപ്പിച്ചു ഞാൻ
ഒരു മിന്നൽ മിടിച്ചൊരു മനസ്സിലുറങ്ങാൻ
മാറിലൊരിത്തിരി ഇടമുണ്ടോ
മുത്തുകൾ മൂടിയ 
നെഞ്ചിലെ ആമ്പൽ 
മൊട്ട് തരാല്ലോ ഞാൻ
ശ്രാവണ സന്ധ്യേ നീ 
എനിക്കുള്ളതാവുന്ന നിമിഷമെന്നോ

മന്ദാര കൊലുസ്സിട്ട 
ചിങ്കാര കുരുവിയല്ലേ
കണ്ണാടി കസവിട്ട 
കിന്നാര കുസൃതിയല്ലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.