Kuruthola Peeli Perunnal Lyrics | കുരുത്തോലപ്പീലി പെരുന്നാൾ | Avan Chandiyude Makan Malayalam Movie Songs Lyrics


 
മറിയമെന്ന മഹതി പെറ്റൂ
മഹിതനായ കർത്താവിന്നെ
അഗതിയായ കുഞ്ഞാടുകൾക്കിടയനായവനെ
അവനെ സ്തുതിച്ച് പാടുന്നേ
ഹലെലുയ ഹലെലുയ

കുരുത്തോലപ്പീലി പെരുന്നാൾ
തിരുനാമം പാടും തിരുനാൾ
പവിഴക്കുട ചൂടി 
കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി

കുരുത്തോലപ്പീലി പെരുന്നാൾ
തിരുനാമം പാടും തിരുനാൾ
പവിഴക്കുട ചൂടി കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി

ഒന്നും ഒന്നും രണ്ടും രണ്ടും മൂന്നും മൂന്നും 
നാലും നാലും അഞ്ചും അഞ്ചും ആറും ആറും 
ഏഴും ഏഴും എട്ടും
എട്ടും എട്ടും ഏഴും ഏഴും ആറും ആറും 
അഞ്ചും അഞ്ചും നാലും നാലും മൂന്നും മൂന്നും 
രണ്ടും രണ്ടും ഒന്നും

മിന്നാമിന്നി നിന്നെപോലെ 
മിന്നായങ്ങൾ മിന്നി
ആത്തിരി പൂക്കൾ അൾത്താര മേലേ 
മെല്ലേ ഊഞ്ഞാലാടീ
നിന്നെ വെഞ്ചരിച്ച് ഇന്നലെ തഞ്ചി 
കൊഞ്ചി കുണുങ്ങിയൊരച്ചൻ
പഞ്ചാരപ്പായസമാണോടീ
ഒഴിക്കാം കഴിക്കാം പറക്കാം

പവിഴക്കുട ചൂടി 
കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി

കുഞ്ഞാനമ്മേ കുഞ്ഞാറ്റമ്മേ 
നിന്നെ പൊന്നാൽ മൂടാം
പുന്നാരിക്കും വാവായി മാറ്റി 
നിന്നെ കണ്ണായി പോറ്റാം
നിന്നെ കണ്ണടിച്ചിന്നലെ 
പള്ളി മുട്ടീന്ന് ചെത്തിയ 
വക്കച്ചനുണ്ടായ ചെക്കനാണോ
കുടുക്കാം ഇടിക്കാം ഒടിക്കാം

കുരുത്തോലപ്പീലി പെരുന്നാൾ
തിരുനാമം പാടും തിരുനാൾ
പവിഴക്കുട ചൂടി 
കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി

കുരുത്തോലപ്പീലി പെരുന്നാൾ
തിരുനാമം പാടും തിരുനാൾ
പവിഴക്കുട ചൂടി 
കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.