Azhakaalila Lyrics | അഴകാലില മഞ്ഞച്ചരടില് | Ashwaaroodan Malayalam Movie Songs Lyrics


 
അഴകാലില മഞ്ഞച്ചരടില് 
പൂത്താലി
മഴവില്ലിന്‍ കസവുലയും 
മുകില്‍പ്പുടവ ചുറ്റി
കുന്നിമണി കൊലുസ്സണിഞ്ഞ് 
വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ 
കുളിര്‍മൊഴി ഒഴുകീ
എഴഴകായ് പൂങ്കവിളില്‍ 
ചിന്നീ നിന്‍ നാണം
എന്‍ കരളില്‍ താഴ്‌വയില്‍ 
ചെമ്പക പൂമഴ

അഴകാലില മഞ്ഞച്ചരടില് 
പൂത്താലി
മഴവില്ലിന്‍ കസവുലയും 
മുകില്‍പ്പുടവ ചുറ്റി

വെണ്‍മേഘച്ചുരുളഴിഞ്ഞു 
രാമുല്ല ചിരിച്ചുണര്‍ന്നു
പട്ടുനൂല്‍ കൂടാരത്തില്‍ 
മുത്തുന്നു നനുനിലാവ്‌
ഒഴുകാന്‍ നീലകരിമ്പുനീര്‍ 
നാവില്‍ മധുരമായി
സ്വാദ് പകര്‍ന്നിടുമ്പോള്‍
കുന്നിറങ്ങി വാ 
തൂമണകാറ്റിന്‍ ചിറകിലേറീ
അലിഞ്ഞു ചേരാം 
സുഖം നുകരാം വാ വാ നീ വാ
കല്‍വിളക്കില്‍ തിരി മയങ്ങീ
ഒരു രാപ്പാടി പാട്ടിന്റെ ഈണം
ഉള്ളില്‍ കാട്ടുതേന്‍ 
തുള്ളിയായി വീഴുന്ന ഉന്മാദം

കുന്നിമണി കൊലുസ്സണിഞ്ഞ് 
വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ 
കുളിര്‍മൊഴി ഒഴുകി
അഴകാലില മഞ്ഞച്ചരടില് 
പൂത്താലി
മഴവില്ലിന്‍ കസവുലയും 
മുകില്‍പ്പുടവ ചുറ്റി

നീലാമ്പല്‍ മിഴി തുറന്നു 
പൊന്‍വണ്ട്‌ മുരളിയൂതി
മരതക പുല്‍മെത്തയില്‍ 
കസ്തൂരി മണം കവിഞ്ഞു
വരുമോ മുടിയിഴയിലെ 
വിരല്‍ കുസൃതിയില്‍ 
വിരിയും പുളകമായി
കുന്നിറങ്ങിവാ 
ചന്ദന കാറ്റിന്‍ ചിറകിലേറി
മൊഴിയഴകെ പറന്നുയരാന്‍ 
വാ വാ നീ വാ
കണ്ണില്‍ കിനാവില്‍ തിളങ്ങീ
ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം
വെയില്‍ രാതിങ്കള്‍ തൂവലാല്‍ 
തൊട്ടപ്പോള്‍ രോമാഞ്ചം

കുന്നിമണി കൊലുസ്സണിഞ്ഞ് 
വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ 
കുളിര്‍മൊഴി ഒഴുകീ
അഴകാലില മഞ്ഞച്ചരടില് 
പൂത്താലി പൂത്താലി
മഴവില്ലിന്‍ കസവുലയും 
മുകില്‍പ്പുടവ ചുറ്റീ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.