മാമരങ്ങളെ ഒരു മഞ്ഞുകൂടു | Mamarangale Lyrics | Pattanathil Bhootham Movie Songs Lyrics


 
മാമരങ്ങളെ ഒരു മഞ്ഞുകൂടു 
മേഞ്ഞു താ
തേൻ നിലാവിനാൽ 
മണിവാതിൽ നെയ്തു നെയ്തു താ
പാവം പ്രാവുകൾ 
പിച്ച വെച്ചു നടന്നോട്ടേ
പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ

മാമരങ്ങളെ ഒരു മഞ്ഞുകൂടു 
മേഞ്ഞു താ
തേൻ നിലാവിനാൽ 
മണിവാതിൽ നെയ്തു നെയ്തു താ

മഞ്ഞലിഞ്ഞ പകലാവാം ഞാൻ 
നെഞ്ഞുരുമ്മുമൊരു പൂവാകാം
കൂടെ നിന്നു നിഴലാവാം ഞാൻ പൊന്നേ
പൂനിലാവിനിതളാവാം ഞാൻ 
നീലവാനിലിനി മുകിലാവാം
പൂവണിഞ്ഞ പുഴയാവാം ഞാൻ കണ്ണേ
തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം
താമര തേൻ നുകരാം 
വസന്തം വരവായ്

മാമരങ്ങളെ ഒരു മഞ്ഞുകൂടു 
മേഞ്ഞു താ
തേൻ നിലാവിനാൽ 
മണിവാതിൽ നെയ്തു നെയ്തു താ

ഉമ്മ നൽകുമുയിരാവാം ഞാൻ 
മിന്നി നിന്ന മെഴുതിരിയാവാം
മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ
വേനലിനു കുടയാവാം ഞാൻ 
തീരമാർന്ന തിര നുരയാവാം
തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ
കൊഞ്ചി ചാടിയും പാടിയും 
നാമൊന്നായ് ചേരും
കാവളം പൈങ്കീളിയായ് 
വസന്തം വരവായ്
പാവം പ്രാവുകൾ 
പിച്ച വെച്ചു നടന്നോട്ടേ
പാടാപാട്ടുകൾ പാഴ് മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ

മാമരങ്ങളെ ഒരു മഞ്ഞുകൂടു 
മേഞ്ഞു താ
തേൻ നിലാവിനാൽ 
മണിവാതിൽ നെയ്തു നെയ്തു താ

ഒരു മഞ്ഞുകൂടു മേഞ്ഞു താ
മണിവാതിൽ നെയ്തു നെയ്തു താ
പാവം പ്രാവുകൾ 
പിച്ച വെച്ചു നടന്നോട്ടേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.