ആരോ നിലാവായ് തലോടി | Aaro Nilavai Lyrics | Pattanathil Bhootham Movie Songs Lyrics


 
ആരോ നിലാവായ് തലോടി 
ആകാശഗന്ധർവനോ
ആരോ കിനാവിൽ തുളുമ്പി 
ആരോമൽ പൂന്തിങ്കളോ
മഴ തൂവലിൽ ഞാൻ വന്നുവല്ലോ
മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ
മൊഴിത്തുമ്പികൾ രാപറന്നല്ലോ 
പീലിപ്പൂവേ

ആരോ നിലാവായ് തലോടി 
ആകാശഗന്ധർവനോ

എന്തിനു പകലന്തിയിലിടനാഴിക്കിടയിൽ
മുന്തിരി വിരലഞ്ജന 
മണിമുടിയിൽ തൊട്ടു
അറിയുമോ അരികിൽ നിൻ 
നിഴലു പോൽ നില്പൂ ഞാൻ
എന്തിനു കുളിരമ്പിളിയുടെ 
കുമ്പിൾ നിറയെ
കുങ്കുമനിറ സന്ധ്യകളുടെ 
കളഭം തന്നൂ
വെറുതെ നിൻ മനസ്സിലെ 
കുരുവിയായ് കുറുകവെ
കണ്ണെ നിൻ കണ്ണിലെ മൈനകൾ 
ചിറകടിക്കും ചിറകടിക്കും

ആരോ നിലാവായ് തലോടി 
ആകാശഗന്ധർവനോ
ആരോ കിനാവിൽ തുളുമ്പി 
ആരോമൽ പൂന്തിങ്കളോ

പിച്ചള വള മുത്തുകളുടെ 
ചെപ്പിൽ തൊട്ടു
പിച്ചകമണി മൊട്ടുകളുടെ 
നൃത്തം കണ്ടു
പറയുമോ വെറുതേ നീ
പ്രിയമെഴും പേരു നീ
ചെമ്പകനിറമുള്ളൊരു 
ചെറു ചുന്ദരി മലരേ
നിൻ സ്വരമണി വീണയിലൊരു 
രാഗം മീട്ടാം
വരിക നീ സൂര്യനായ് 
ഉരുകി ഞാൻ വെണ്ണയായ്
നിന്നെയൊന്നു കാണുവാൻ മോഹമായ്
കുസൃതി മുത്തേ കുസൃതിമുത്തേ 

ആരോ നിലാവായ് തലോടി 
ആകാശഗന്ധർവനോ
ആരോ കിനാവിൽ തുളുമ്പി 
ആരോമൽ പൂന്തിങ്കളോ
മഴ തൂവലിൽ ഞാൻ വന്നുവല്ലോ
മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ
മൊഴിത്തുമ്പികൾ രാപറന്നല്ലോ 
പീലിപ്പൂവേ

ആരോ നിലാവായ് തലോടി 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.