Kanni Penney Lyrics | കന്നിപ്പെണ്ണേ കാവളം കിളിയേ | Oruvan Malayalam Movie Songs Lyrics


 
മംഗല്യങ്ങള്‍ എട്ടുമെട് വാലുള്ള കണ്ണാടിയെട്
ചന്ദനക്കുടങ്ങളെട്കിളിമകളേ
നല്ലൊരോലപ്പന്തലിട് ചുറ്റും കുരുത്തോലയിട്
മുറ്റമൊന്നൊരുക്ക്‌ നീയെന്‍ മരുമകളേ

മഞ്ഞളിട്ട വഴിനീളെ 
മുത്തണിഞ്ഞ മൊഴിയോടെ
മംഗളങ്ങള്‍ ഉരുവിട് കുരുവികളേ
വെള്ളിച്ചിലമ്പൊലിയോടെ 
തുള്ളിത്തുള്ളും ഒളിയോടെ
കല്യാണത്തിനാടിപ്പാടാം അരുവികളേ

കന്നിപ്പെണ്ണേ കാവളം കിളിയേ
കൌമാരക്കൊമ്പത്തായ് വന്നിരുന്നവളേ
നാണത്തിന്‍ സിന്ദൂരം നീ
ചൂടി പൂങ്കവിളില്‍

കന്നിപ്പെണ്ണേ കാവളം കിളിയേ
കൌമാരക്കൊമ്പത്തായ് വന്നിരുന്നവളേ
നാണത്തിന്‍ സിന്ദൂരം നീ
ചൂടി പൂങ്കവിളില്‍

നാലാം നാള്‍ പിറന്നേ
നീരാട്ടമോ കഴിഞ്ഞേ
ആദ്യത്തെ മാംഗല്യച്ചന്തവുമായി
ആരോമല്‍ നീയിന്നു 
സുന്ദരിയായി ചമഞ്ഞിരുന്നേ

ഓഹോഹോഹോഹോഹോഹോ
ഓഹോഹോഹോ

ഹേയ്‌ കന്നിപ്പെണ്ണേ കാവളം കിളിയേ
കൌമാരക്കൊമ്പത്തായി വന്നിരുന്നവളേ
ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ്

കാണുന്നതെല്ലാം കണ്ണില്‍
ഇനി മിന്നും കാലം 
വന്നേ വന്നേ
കണ്ണാടിച്ചില്ലിന്റെ മുന്നില്‍
തിരിനാളം പോലെ നീ
നിന്നെ നീയോ കാണുംനേരം
ആഹാ മെല്ലെ പൊൻ‌ചേലായി
ദൂരെ ആരോ ആരോ നിന്നെ
കണ്ടു കണ്ണു ചിമ്മുന്നേ
പൂന്തെന്നലേ നീയെങ്ങുപോയി
ഊഞ്ഞാലിലായവൾ ആലോലമാടിടാന്‍
നിന്നെ തിരയുന്നുണ്ടേ

കന്നിപ്പെണ്ണേ കാവളം കിളിയേ
കൌമാരക്കൊമ്പത്തായി വന്നിരുന്നവളേ

ഓ ഓ പണ്ടത്തെ പുന്നാരപ്പൂവേ
ഇവളിന്നോ ചേലിന്‍ റോജാപ്പൂവ്
എന്നും നീ കിങ്ങിണി തന്നെ
വലുതായെന്നാലും നെഞ്ചിന്നുള്ളില്‍
ആശാനേ വായോ വായോ നേരംപോയേ
ഒന്നും കൂടി മിനുങ്ങാമേ
ഹേയ് ഇന്നീ മുറ്റം മുഴുവന്‍ നമ്മള്‍
കുരവപ്പൂവായി മിന്നാമേ
പൂരമായേ ഈ രാവിലായി
വാലുമ്മേൽ തീയുമായി ഓടുന്നനേരം
കാണാന്‍ രസമൊന്നുണ്ടേ

ഓഹോഹോഹോഹോഹോഹോ
ഓഹോഹോഹോ
ഓഹോഹോഹോഹോഹോഹോ
ഓഹോഹോഹോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.