Kunnintemele Lyrics | കുന്നിന്റെ മീതേ കണ്ണൊന്നു ചിമ്മാൻ | Achanurangatha Veedu Malayalam Movie Songs Lyrics


 
കുന്നിന്റെ മീതേ കണ്ണൊന്നു ചിമ്മാൻ
വയ്യാതെ നോക്കും വെള്ളിത്തിങ്കൾ വന്നേ

കുന്നിന്റെ മീതേ കണ്ണൊന്നു ചിമ്മാൻ
വയ്യാതെ നോക്കും വെള്ളിത്തിങ്കൾ വന്നേ
മണ്ണിന്റെ ചന്തം മോഹിച്ചു കൊണ്ടേ
മിന്നുന്ന വിണ്ണിൽ വേളിത്തിങ്കൾ നിന്നേ
കാട്ടുപ്പൂവിൻ താലങ്ങൾ ഇല്ലേ
കാൽചിലമ്പിൻ താളങ്ങൾ ഇല്ലേ
ഭൂമിപ്പെണ്ണേ

കുന്നിന്റെ മീതേ കണ്ണൊന്നു ചിമ്മാൻ
വയ്യാതെ നോക്കും വെള്ളിത്തിങ്കൾ വന്നേ
മണ്ണിന്റെ ചന്തം മോഹിച്ചു കൊണ്ടേ
മിന്നുന്ന വിണ്ണിൽ വേളിത്തിങ്കൾ നിന്നേ

കുഞ്ഞോളങ്ങൾ തുള്ളിച്ചും 
കുറുമ്പൊരിത്തിരി ചാലിച്ചും
കുഞ്ഞോളങ്ങൾ തുള്ളിച്ചും 
കുറുമ്പൊരിത്തിരി ചാലിച്ചും
ചോല ഞൊറിഞ്ഞവളാടുന്നേ 
മോഹനമോടേ
ദൂരേ മാനത്തായ്‌ 
മാഞ്ഞേ പോയോ ചങ്ങാതീ
ദൂരേ മാനത്തായ്‌ 
മാഞ്ഞേ പോയോ ചങ്ങാതീ
മൂടൽ മഞ്ഞല മാറിയനേരം
മൂടൽ മഞ്ഞല മാറിയനേരം
പുതിയൊരു കിളിയുടെ 
ചിറകടി തക തക തൈ

കുന്നിന്റെ മീതേ തങ്കതിടമ്പായ്‌
സിന്ദൂര സൂര്യൻ 
പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ 
മിന്നും കൊണ്ടേ നിന്നേ

പുന്നാരങ്ങൾ നേദിച്ചും 
വിരിഞ്ഞ മൊട്ടുകൾ ചുംബിച്ചും
പുന്നാരങ്ങൾ നേദിച്ചും 
വിരിഞ്ഞ മൊട്ടുകൾ ചുംബിച്ചും
താമരയല്ലികളോരോന്നായ്‌ താലോലിക്കുന്നേ

താനേ നിന്നീടും താഴമ്പൂവോ നാണിച്ചേ
താനേ നിന്നീടും താഴമ്പൂവോ നാണിച്ചേ
വെയിലിൻ പുഞ്ചിരി കണ്ടൊരു നേരം
വെയിലിൻ പുഞ്ചിരി കണ്ടൊരു നേരം
മഴയൊരു പുതിയുടെ 
തിരയടി തക തക തൈ

കുന്നിന്റെ മീതേ തങ്കതിടമ്പായ്‌
സിന്ദൂര സൂര്യൻ 
പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ 
മിന്നും കൊണ്ടേ നിന്നേ
കാട്ടുപ്പൂവിൻ താലം കവിഞ്ഞേ
കാൽ ചിലമ്പിൻ താളം നിറഞ്ഞേ
ഭൂമിപ്പെണ്ണേയ്‌

കുന്നിന്റെ മീതേ തങ്കതിടമ്പായ്‌
സിന്ദൂര സൂര്യൻ 
പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ 
മിന്നും കൊണ്ടേ നിന്നേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.