കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ | Kanthari Penne Song Lyrics | Inspector Garud Malayalam Movie Songs Lyrics


 
കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ
കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ
ഒരു ലാത്തിത്തുമ്പിൽ 
നിന്നെയൊതുക്കും മാരൻ
ഇനി ഇട്ടാവട്ട കൂട്ടിലടയ്ക്കും വീരൻ

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

നീ നാവെടുത്താൽ ഞാൻ വാളെടുക്കും
നിന്റെ തലക്കനം പറ പറക്കും
ഞാൻ കാക്കിയിട്ടാൽ 
നീ തൊഴുതു നിൽക്കും
മുന്നിൽ അടിമുടി വിറച്ചു നിൽക്കും
ചേലുള്ള ചുണ്ടും നുണക്കുഴികവിളും
ചേലുള്ള ചുണ്ടും നുണക്കുഴികവിളും
മുത്തമിട്ടു മുത്തമിട്ടു കടിച്ചെടുക്കും

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ
കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

ഞാൻ കളം വരച്ചാൽ 
നീ അതിലൊതുങ്ങും
നിന്റെ കുറുമ്പിന്റെ കൂമ്പൊടിക്കും
ഞാൻ മനസ്സു വെച്ചാൽ 
എന്തും നടക്കുമെടീ
നീ എനിക്കടിമയെടീ
പൂവന്റെ മുൻപിൽ 
പിട വന്നു വിളഞ്ഞാൽ
പൂവന്റെ മുൻപിൽ 
പിട വന്നു വിളഞ്ഞാൽ
മുട്ടയിട്ട് മുട്ടയിട്ട് അടയിരിക്കും

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ
കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ
ഒരു ലാത്തിത്തുമ്പിൽ 
നിന്നെയൊതുക്കും മാരൻ
ഇനി ഇട്ടാവട്ട കൂട്ടിലടയ്ക്കും വീരൻ

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ
കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.