Kanikonnakal Lyrics | കണിക്കൊന്നകൾ പൂക്കുമ്പോൾ | Oru Abhibhashakante Case Diary Movie Songs Lyrics



കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം

കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ

കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
കരിമഷിയോ കളവോ എഴുതീ നീ
പച്ചപ്പട്ടു തൂവലിൽ മുട്ടിയുരുമ്മാൻ
ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നൂ

കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ

തൊഴുതുവരാനണിയാനിലച്ചാന്തിൻ
തൊടുകുറിയും മുടിയിൽ 
ഒരു പൂവും
കൊണ്ടുവന്നു തന്നതാരോ 
ചൊല്ലൂ കിളിയേ
പൊൻ‌കിനാവോ പിന്നെയൊന്നും 
കണ്ടതില്ലയോ
കാടു പൂക്കും കാലമായി 
മാധവമായി

കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം

കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ

LYRICS IN MALAYALAM

No comments

Theme images by imacon. Powered by Blogger.