കണ്ണും ചിമ്മി ചിമ്മി | Kannum Chimmi Chimmi Lyrics | Inspector Garud Malayalam Movie Songs Lyrics


 
കണ്ണും ചിമ്മി ചിമ്മി 
കാച്ചി വെച്ചതെല്ലാം
കട്ടെടുത്ത വെള്ളക്കുറുമ്പീ
കണ്ണൂം നട്ടു കണ്ടെൻ 
തൊണ്ടിയോടെ എല്ലാം
കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ
രണ്ടെണ്ണം ചെന്നാൽ വെട്ടിത്തുറന്നെല്ലാം
മിണ്ടുന്നതെന്തേ പതിവായ്
തട്ടിന്റെ മീതെ ചക്കിപ്പെണ്ണേ നിന്നെ
പൂട്ടുന്നതെന്റെ മനസ്സിന്റെ രസമായ്

കണ്ണും ചിമ്മി ചിമ്മി 
കാച്ചി വെച്ചതെല്ലാം
കണ്ണും ചിമ്മി ചിമ്മി 
കാച്ചി വെച്ചതെല്ലാം
കട്ടെടുത്ത വെള്ളക്കുറുമ്പീ

നുരപൊങ്ങി വരും സുഖലഹരികളിൽ
നമ്മളുരുമ്മിയിരുന്നേ
കനവൊരു ചിറകേറി വരുന്നേ
നുരപൊങ്ങി വരും സുഖലഹരികളിൽ
നമ്മളുരുമ്മിയിരുന്നേ
കനവൊരു ചിറകേറി വരുന്നേ
ഒരു കള്ളിയിവൾ കരളല്ലിയിലെല്ലാം
തൊടുകുറിയരുളി വിരിഞ്ഞേ
ഒരു കള്ളിയിവൾ കരളല്ലിയിലെല്ലാം
തൊടുകുറിയരുളി വിരിഞ്ഞേ
ഓഹോ ഓഹൊ ഹൊ
ഏഹേ ഏഹെ ഹേ

കണ്ണും ചിമ്മി ചിമ്മി 
കാച്ചി വെച്ചതെല്ലാം
കട്ടെടുത്ത വെള്ളക്കുറുമ്പീ
കണ്ണൂം നട്ടു കണ്ടെൻ 
തൊണ്ടിയോടെ എല്ലാം
കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ

പണമുള്ളവരും പിണമായവരും
ഉള്ളു തുറന്നു വരുന്നേ
കനവൊരു ചിറകേറി വരുന്നേ
പണമുള്ളവരും പിണമായവരും
ഉള്ളു തുറന്നു വരുന്നേ
കനവൊരു ചിറകേറി വരുന്നേ
കരിങ്കണ്ണിയിവൾ കഥയാകേ മറന്നേ
കതകു തുറന്നു വരുന്നേ
കരിങ്കണ്ണിയിവൾ കഥയാകേ മറന്നേ
കതകു തുറന്നു വരുന്നേ

ഓഹോ ഓഹൊ ഹൊ
ഏഹേ ഏഹെ ഹേ
കണ്ണും ചിമ്മി ചിമ്മി 
കാച്ചി വെച്ചതെല്ലാം
കട്ടെടുത്ത വെള്ളക്കുറുമ്പീ
കണ്ണൂം നട്ടു കണ്ടെൻ 
തൊണ്ടിയോടെ എല്ലാം
കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.