എന്നും നിനക്കായി പാടാം | Ennum Ninakkai Padam Song Lyrics


 
എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴാ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം

ആരും അറിയാതേ  
കാതിൽ പറയാതേ 
അഴകേ നിൻ ചൊടിയിൽ
പ്രണയം പകരാം ഞാൻ
കള്ളക്കാറ്റിതറിയുമ്പോൾ
എങ്ങും പാടി നടക്കുമ്പോൾ
കള്ളിപ്പെണ്ണിനിടനെഞ്ചിൽ
കുടു കുടേ താളമടിക്കുമ്പോൾ
നാലാളും കാൺകെ ഞാൻ 
നിന്നെയെൻ വധുവാക്കും

നീയില്ലാതെ ഞാനില്ല തോഴാ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം

മാനം കുതിരുമ്പോൾ 
മൗനം പൊഴിയുമ്പോൾ
കവിതേ നിൻ കവിളിൽ 
കളഭം പകരാം ഞാൻ
നാണത്തോണി മറിയുമ്പോൾ
കണ്ണിൽ ഓളമടിക്കുമ്പോൾ
തുമ്പിപ്പെണ്ണവൾ ഇരു കൈയ്യാൽ
മണിമണീ മാല കൊരുക്കുമ്പോൾ
നാളാളും കാൺകേ ഞാൻ 
നിന്നെയെൻ സഖിയാക്കും

നീയില്ലാതെ ഞാനില്ല മണ്ണിൽ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴാ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.