കേഴമങ്കണ്ണാളെ കുറത്തീ | Kezhaman Kannale Lyrics | Abraham Lincoln Malayalam Movie Songs Lyrics


 
കേഴമങ്കണ്ണാളെ കുറത്തീ 
താഴമ്പൂ മെയ്യാളെ
നിന്റെ കാണാത്തമാമ്പഴങ്ങൾ
കാന്താരീ ഞാനൊന്നു കണ്ടോട്ടെ
അയ്യട എള്ളോളം നാണമില്ലേ
നിനക്കെൻ കള്ളകരിങ്കുറവാ
പള്ളു പറഞ്ഞുകൊണ്ടെൻ
പിന്നാലേ തുള്ളി നടക്കല്ലേ

കേഴമങ്കണ്ണാളെ കുറത്തീ 
താഴമ്പൂ മെയ്യാളെ
നിന്റെ കാണാത്തമാമ്പഴങ്ങൾ
കാന്താരീ ഞാനൊന്നു കണ്ടോട്ടെ

തോണ്ടി പഴം പോലെ 
ചുവന്നൊരു ചുണ്ടുള്ള പെണ്ണാളെ
ചക്കര തുണ്ടല്ലേ എനിക്കൊരു 
മുത്തം തരില്ലേ നീ 
അന്തി കള്ളും കുടിച്ചു കിന്നാരം 
കൊഞ്ചി കുഴഞ്ഞു വന്നാൽ 
പൊന്നിട്ടു മൂടിയാലും 
നിനക്കി പെണ്ണിനെ കിട്ടൂല്ല

കേഴമങ്കണ്ണാളെ കുറത്തീ 
താഴമ്പൂ മെയ്യാളെ
നിന്റെ കാണാത്തമാമ്പഴങ്ങൾ
കാന്താരീ ഞാനൊന്നു കണ്ടോട്ടെ

ചന്തത്തിൽ നീ കുണുങ്ങി  
നടന്നാൽ ചങ്കിടിപ്പേറുന്നെ  
ചില്ലി കൊടിയാലേ കുറത്തി 
കൊല്ലാതെ കൊല്ലല്ലേ 
പുന്നാരം  കൊണ്ടെന്നെ 
മയക്കിയ പൂവാലൻ കുറവാ
തൊട്ടു നുണച്ചാട്ടെ 
എന്നെ നീ കെട്ടി പിടിച്ചാട്ടെ

കേഴമങ്കണ്ണാളെ കുറത്തീ 
താഴമ്പൂ മെയ്യാളെ
നിന്റെ കാണാത്തമാമ്പഴങ്ങൾ
കാന്താരീ ഞാനൊന്നു കണ്ടോട്ടെ
കേഴമങ്കണ്ണാളെ കുറത്തീ 
താഴമ്പൂ മെയ്യാളെ
നിന്റെ കാണാത്തമാമ്പഴങ്ങൾ
കാന്താരീ ഞാനൊന്നു കണ്ടോട്ടെ
ഛേ എള്ളോളം നാണമില്ലേ
നിനക്കെൻ കള്ളകരിങ്കുറവാ
പള്ളു പറഞ്ഞുകൊണ്ടെൻ
പിന്നാലേ തുള്ളി നടക്കല്ലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.