എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്ചിരി കണ്ടാല്‍ ചൊക ചോക്കും ഒരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്
പവിഴമല്ലി മുല്ലയോ പാൽനിലാവിനല്ലിയോമിഴികളാൽ മെനഞ്ഞെടുത്ത മഞ്ഞു മൈനയോമഴ നനഞ്ഞ വർണ്ണമോ മാറ്ററിഞ്ഞ സ്വർണ്ണമോമകരമഞ്ഞിലൂഞ്ഞലാടും ആതിരേ വരൂഎനിക്കിനിയൊരു മണിക്കുറുമ്പിന്റെ ചിറകടിയുടെ ചിരിക്കാലംഎനിക്കു മാത്രമുണ്ടൊരു പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്
അകിൽ പുകഞ്ഞ സന്ധ്യയോ അഴകിൽ മേഞ്ഞ രാത്രിയോമറയുവാൻ മറന്നു പോയ പാർവണേന്ദുവോവെറുതേയുള്ള സ്വപ്നമോ വേനലിന്റെ രശ്മിയോഇതൾ വിതിർന്ന പാരിജാത രാജമല്ലിയോഎനിക്കവളുടെ മൊഴി കുടമണി തുടി തുടിക്കണ വെയിൽ നാളംഎനിക്കു മാത്രമുണ്ടൊരു പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്ചിരി കണ്ടാല്‍ ചൊക ചോക്കും ഒരു ചുന്ദരിപ്പെണ്ണ്
LYRICS IN ENGLISH
No comments
Post a Comment