Arikil Varu Lyrics | അരികില്‍ വരൂ വസന്തമായ് | Aanachandam Malayalam Movie Songs Lyrics


 
അരികില്‍ വരൂ വസന്തമായ്
മനസ്സില്‍ മലര്‍ 
ചൊരിഞ്ഞീടാന്‍ കൊതിയായ്
കവിളില്‍ ഇതള്‍ നീര്‍ത്തുമീ
പനിനീര്‍ കുളിര്‍കാറ്റു പോല്‍ നുകരാന്‍
തരളമധുരം മോഹമൊന്നെന്‍
കരളിലെ തളിര്‍ 
നിലാക്കൊമ്പില്‍ പൂത്തു

അരികില്‍ വരൂ വസന്തമായ്
മനസ്സില്‍ മലര്‍ 
ചൊരിഞ്ഞീടാന്‍ കൊതിയായ്

നീയരികില്‍ വന്ന നേരം
കനവിലാരോ പാടിയോ
നിന്‍ ചിരിയില്‍ മനസ്സിലെ-
മയില്‍പീലി നീര്‍ത്തിയാടിയോ
പൂത്തിലഞ്ഞി ചോട്ടിലാരോ
അരുമയായി വിളിച്ചുവോ
നിന്‍റെ കണ്ണിന്‍ ഭംഗി കാണാന്‍
ആശവെച്ച പൂനിലാവല്ലേ

അരികില്‍ വരൂ വസന്തമായ്
മനസ്സില്‍ മലര്‍ 
ചൊരിഞ്ഞീടാന്‍ കൊതിയായ്

ചാരേയോമല്‍ ചേര്‍ന്നു നിന്നാല്‍
കരള്‍ തുടിപ്പു കേട്ടിടാം
എന്നുമെന്നും ചൊല്ലുക നീ
പേരു മാത്രമായിടാം
എത്ര നാളായ് മധുരമീ
കാത്തിരിപ്പിന്‍ നൊമ്പരം
തങ്ക നൂലില്‍ താലിയുമായി
അരികിലെത്തുകയേതു നാള്‍ 
ചൊല്ലു

അരികില്‍ വരൂ വസന്തമായ്
മനസ്സില്‍ മലര്‍ 
ചൊരിഞ്ഞീടാന്‍ കൊതിയായ്
കവിളില്‍ ഇതള്‍ നീര്‍ത്തുമീ
പനിനീര്‍ കുളിര്‍കാറ്റു പോല്‍ നുകരാന്‍
തരളമധുരം മോഹമൊന്നെന്‍
കരളിലെ തളിര്‍ 
നിലാക്കൊമ്പില്‍ പൂത്തു

അരികില്‍ വരൂ വസന്തമായ്
മനസ്സില്‍ മലര്‍ 
ചൊരിഞ്ഞീടാന്‍ കൊതിയായ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.