Guruvayoor Unnikkannanu Lyrics | ഗുരുവായൂരുണ്ണിക്കണ്ണനു | Aanachandam Malayalam Movie Songs Lyrics


 
ഗുരുവായൂരുണ്ണിക്കണ്ണനു 
നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും 
കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം
കുടമണിയൊന്നുണ്ടോ 
അരമണിയിങ്ങുണ്ടോ
കുടമണിയൊന്നുണ്ടോ 
അരമണിയിങ്ങുണ്ടോ
കിങ്ങിണിയങ്ങുണ്ടോ

ഗുരുവായൂരുണ്ണിക്കണ്ണനു 
നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും 
കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം

ഉണ്ണിക്കണ്ണന്റെ കാർവർണ്ണം വേണം
ആരും കാണാതെ മണ്ണൂം വാരേണം
കണ്ണൻ പാടുമ്പോൾ ചാഞ്ചാടീടേണം
കണ്ണനാടുമ്പോൾ കൂടെയാടേണം
ഇഴയുന്നൊരു തുമ്പിയതും 
അഴകാർന്നിരു കൊമ്പുകളും
തേൻ വർണ്ണ കണ്ണിണയും വേണം
പോരുകളിൽ താമരയും 
ശംഖും വേണം

ഗുരുവായൂരുണ്ണിക്കണ്ണനു 
നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും 
കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം

എന്നും കാലത്ത് തെല്ലൊന്നോടേണം
വന്നു ധ്വജത്തിന്മേൽ തൊട്ടു വണങ്ങേണം
കളഭക്കുറിയിട്ട് വലവും വെയ്ക്കേണം
കദളിപ്പഴമുണ്ട് വയറും വീർക്കേണം
ചിന്നം വിളിച്ചീടേണം 
നന്നായ് നമിച്ചീടേണം
കുഴൽ കേട്ട് തലയാട്ടീടേണം
കണ്ണന്റെ കുസൃതികളിൽ കൂട്ടായിടേണം

ഗുരുവായൂരുണ്ണിക്കണ്ണനു 
നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും 
കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം
കുടമണിയൊന്നുണ്ടോ 
അരമണിയിങ്ങുണ്ടോ
കുടമണിയൊന്നുണ്ടോ 
അരമണിയിങ്ങുണ്ടോ
കിങ്ങിണിയങ്ങുണ്ടോ

ഗുരുവായൂരുണ്ണിക്കണ്ണനു 
നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും 
കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.