Nettiyil Poovulla Lyrics | നെറ്റിയില്‍ പൂവുള്ള | Manivathoorile Aayiram Sivarathrikal Movie Songs Lyrics



നെറ്റിയില്‍ പൂവുള്ള 
സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ 

നെറ്റിയില്‍ പൂവുള്ള 
സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ 

ഏതു പൂമേട്ടിലോ മേടയിലോ 
നിന്റെ
തേന്‍‌കുടം വെച്ചു മറന്നൂ
പാട്ടിന്റെ
തേന്‍‌കുടം വെച്ചു മറന്നൂ 

നെറ്റിയില്‍ പൂവുള്ള 
സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

താമരപ്പൂമൊട്ടുപോലെ 
നിന്റെ ഓമല്‍ക്കുരുന്നുടല്‍ കണ്ടൂ
ഗോമേദകത്തിന്‍ മണികള്‍‌പോലെ 
ആ മലര്‍ക്കണ്ണുകള്‍ കണ്ടൂ
പിന്നെയാ കണ്‍കളില്‍ കണ്ടൂ 
നിന്റെ തേന്‍‌കുടം 
പൊയ്പ്പോയ ദുഃഖം

നെറ്റിയില്‍ പൂവുള്ള 
സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

തൂവല്‍ത്തിരികള്‍ വിടര്‍ത്തി 
നിന്റെ പൂവല്‍ച്ചിറകുകള്‍ വീശി
താണു പറന്നു പറന്നു വരൂ 
എന്റെ പാ‍ണിതലത്തിലിരിക്കൂ

എന്നും നിനക്കുള്ളതല്ലേ 
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം 
എന്നും നിനക്കുള്ളതല്ലേ 
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം 
നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം 

നെറ്റിയില്‍ പൂവുള്ള 
സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.